ഈ മാസം വീണ്ടും പെൻഷൻ വിതരണം.. സന്തോഷവാർത്ത എത്തി

എലെക്ഷൻ റിസൾട്ട് വന്നതോടെ ക്ഷേമ പെൻഷൻ വിതരണത്തിൽ പുതിയ അറിയിപ്പ് എത്തിയിരിക്കുകയാണ്. എലെക്ഷൻ ചട്ടം ഉള്ളതിനാലാണ് ഈ അറിയിപ്പിന് ഇത്രയും സമയം വൈകിയത്.

ഇത്തവണത്തെ എലെക്ഷനിൽ കൂടുതലും ജയം ഉണ്ടായത് UDF ന് ആയിരുന്നു. ഇതിനുള്ള പ്രധാന കാരണമായി പലരും പറയുന്നത് ഭരണത്തിൽ ഉള്ളവർ അർഹരായവർക്ക് കൃത്യ സമയത് പെൻഷൻ നൽകിയില്ല എന്നതാണ്. മാത്രമല്ല കുടിശ്ശിക പെൻഷനായി വലിയ തുകയാണ് നൽകാൻ ഉള്ളത്. ജനുവരി മുതൽ മെയ് മാസം വരെ ഉള്ള തുകയാണ് ഇപ്പോൾ കുടിശ്ശിക പെൻഷൻ ആയി ലഭിക്കാൻ ഉള്ളത്.

ഓരോ പെൻഷൻ ഉപഭോക്താക്കൾക്കും കുടിശ്ശിക തുകയായ 8000 രൂപ വീതം നൽകണം എങ്കിൽ സർക്കാരിന് കുറഞ്ഞത് 4000 കോടിയോളം രൂപ വേണ്ടിവരും. എന്നാൽ ഇലക്ഷന് മുൻപായി സർക്കാർ 3 ഗഡുക്കളായി പെൻഷൻ നൽകിയിരുന്നു. എന്നാൽ ഇലക്ഷന് റിസൾട്ട് വരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായി മെയ് 29 ഡിസംബർ മാസത്തെ ഗഡുവായ 1600 രൂപയും വിതരണം ആരംഭിച്ചിരുന്നു. അത് ഘട്ടം ഘട്ടമായി ഉപഭോക്താക്കളുടെ കയ്യിലേക്ക് എത്തിവരുന്നതേ ഉള്ളു.

ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നവരിലേക്ക് പണം എത്തി കഴിഞ്ഞു. കയ്യിൽ പണം സ്വീകരിക്കുന്ന ചിലർകാൻ ഇപ്പോൾ പെൻഷൻ തുക ലഭിക്കാനായി ഉള്ളത്. ജൂൺ ആദ്യ ആഴ്ചയോടെ തന്നെ അത് കൃത്യമായി അർഹരായവരിലേക്ക് എത്തിച്ചേരുന്നതാണ്.

എന്നാൽ ഈ ഒരു സാഹചര്യത്തിൽ ജൂൺ മാസത്തിൽ വീണ്ടും പെൻഷൻ വിതരണം ഉണ്ടാകും എന്ന വാർത്തയും വരുന്നുണ്ട്. എന്നാൽ അതെ സമയം കേരളത്തിലെ ചില മണ്ഡലങ്ങളിൽ ഉപ തെരഞ്ഞെടുപ്പ് വരുകയാണ്. അതിന്റെ മുന്നോടിയായി പെൻഷൻ വിതരണം ഉണ്ടാകാൻ സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *