എല്ലാവർക്കും പെൻഷൻ എത്തി, ഇനി സന്തോഷിക്കാം

ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ആരംഭിച്ചു, പെന്ഷന് ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നവർക്ക് എല്ലാം തന്നെ വളരെ അധികം സന്തോഷം നിറക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് പെന്ഷന് തുക എത്തി. സർക്കാർ പറഞ്ഞ വാക്ക് പാലിച്ച്, ഇനി ആരും പെന്ഷന് കിട്ടാതെ ബുദ്ധിമുട്ടരുത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിട്ടും ജനങ്ങൾക്ക് വേണ്ടി സർക്കാർ സഹായം എത്തിച്ചിരിക്കുകയായിരുന്നു,

കഴിഞ്ഞ ദിവസം സംഥാനത്തിന് കടമെടുക്കാവുന്ന തുക കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു, എന്നാൽ അതിൽ നിന്നും 900 കോടിയോളം രൂപയാണ് സാധാരണക്കാർക്കായി പെൻഷൻ നൽകാൻ സർക്കാർ മാറ്റിവച്ചത്. അതുകൊണ്ടുതന്നെ പെൻഷൻ കൃത്യമായി അർഹരിലേക്ക് എത്തുകയും ചെയ്തു,

union ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെ ഉള്ള ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ സ്വീകരിക്കുന്നവരുടെ മൊബൈലിലേക്കാണ് അക്കൗണ്ടിൽ പണം എത്തി എന്ന സന്തോഷ വാർത്ത sms ആയി എത്തിയത്.

എന്നാൽ ചിലർക്ക് തുക എത്തിയില്ല എന്നുകരുതി വിഷമിക്കേണ്ടതില്ല. വരും മണിക്കൂറുകളിൽ തന്നെ ബാക്കി ഉള്ളവരുടെ അക്കൗണ്ടിലേക്കും പെൻഷൻ തുക എത്തിച്ചേരും. dbt സംവിധാനം വഴിയാണ് എല്ലാ പെൻഷൻ ഉപഭോക്താക്കൾക്കും സഹായ ധനം എത്തുന്നത്. ഏപ്രിൽ മാസത്തെ തുകയായ 1600 രൂപയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

വരും മാസങ്ങളിലെ പെൻഷൻ തുകകൾ ഇനി കൃത്യമായി തന്നെ ലഭിക്കും എന്നത് സർക്കാർ മുൻപ് അറിയിച്ചിരുന്നു. പെൻഷൻ വാങ്ങുന്നവർക്ക് ഇത് സന്തോഷവാർത്തയാണ്.

Leave a Reply

Your email address will not be published. Required fields are marked *