പെൻഷൻ വാങ്ങുന്നവർക്ക് ഒരു സുപ്രധാന അറിയിപ്പ്..

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ ഉപഭോക്താക്കൾക്ക് ലഭിക്കാനായി ഉണ്ടായിരുന്നത് 6 മാസത്തെ പെൻഷൻ കുടിശ്ശിക തുകയായിരുന്നു. എന്നാൽ അത് ലഭിക്കാത്തവർ അവരുടെ പ്രതിഷേധം വോട്ടിങ്ങിലൂടെ അറിയിച്ചിരിക്കുകയാണ്. റിസൾട്ട് വന്നതോടെ ഏറ്റവും കൂടുതൽ വിജയിച്ചിരിക്കുന്നത് UDF ആണ്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപ വിതരണം ചെയ്തിരുന്നു.

സർക്കാരിന് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന GST വിഹിതം കേന്ദ്ര സർക്കാർ നൽകാത്തതും മറ്റു പല സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഇത്തരത്തിൽ പെൻഷൻ വിതരണം ചെയ്യാൻ സർക്കാരിനെ പ്രതിസന്ധിയിലാകുന്നത്. കേന്ദ്ര സർക്കാർ പണം നൽകാതെ സാഹചയത്തിൽ നമ്മുടെ സർക്കാർ സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 6 മാസത്തെ പെൻഷൻ തുക കുടിശ്ശികയായി നിൽക്കാൻ കാരണമായത്.

എന്നാൽ വരുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കൃത്യമായി എല്ലാവർക്കും പെൻഷൻ നൽകാനാണ് തീരുമാനം. സംസ്ഥാന സർക്കാർ ജനങ്ങൾക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാണ് ഇപ്പോൾ തീരുമാന എടുത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും, പെൻഷൻ വിതരണവും ഇത്തവണത്തെ എലെക്ഷനെ ബാധിച്ചിരുന്നു. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് വരും ദിവസങ്ങളിൽ പെൻഷൻ വിതരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *