ആധാർ കാർഡ് ഉണ്ടോ ? എങ്കിൽ ഇത് അറിയാതെ പോകല്ലേ..!

നിങ്ങൾക്ക് ആധാർ കാർഡ് ഉണ്ടോ ? എങ്കിൽ നിങ്ങൾ ഇതറിയാതെ പോകരുത്. സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയുടെയും സുപ്രധാനമായ ഒരു ഡോക്യൂമെന്റാണ് ആധാർ കാർഡ്. ഏതൊരു സർക്കാർ ആവശ്യങ്ങൾക്കും, യാത്രകൾക്കും എല്ലാം ആധാർ കാർഡ് നിര്ബന്ധമാണ്. എന്നാൽ ചില കാര്യങ്ങൾക്ക് ആധാർ കാർഡ് നൽകുമ്പോൾ നമ്മുടെ ബാങ്കുമായി ബന്ധപ്പെട്ട ഡീറ്റൈലുകളും അവർ അതിൽ നിന്നും എടുക്കുന്നു എന്നതാണ്. എല്ലാ ഇടതും നിങ്ങളുടെ ഒറിജിനൽ അധാർഡ് കാർഡ് തന്നെ നൽകേണ്ടതില്ല. ഇപ്പോൾ ലഭ്യമാകുന്ന മാസ്ക് ചെയ്ത ആധാർ കാർഡ് നൽകാവുന്നതാണ്.

മാസ്ക് ചെയ്ത അധാർഡ് കാർഡിലൂടെ നമ്മുടെ പ്രധാനപ്പെട്ട വിവരങ്ങൾ ഒന്നും മറ്റുള്ളവർക്ക് ലഭിക്കില്ല എന്നതുകൊണ്ടുതന്നെ സുരക്ഷിതമാണ്.

ആധാർ കാർഡ് പുതുകളുമായി ബന്ധപ്പെട്ട വാർത്തയാണ് സുപ്രധാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 10 വർഷത്തോളം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കാനുള്ള സമയമാണ് ഇത്. എന്നാൽ ജൂൺ 14 വരെ മാത്രമാണ് ആധാർ കാർഡ് പുതുക്കാനുള്ള സമയമായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

അക്ഷയ കേന്ദ്രങ്ങൾ, മറ്റു ഓൺലൈൻ സേവന കേന്ദ്രങ്ങൾ എന്നിവയിലൂടെ എല്ലാ വിധത്തിലും ഉള്ള പുതുക്കലുകൾ ചെയ്യാവുന്നതാണ്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉള്ളവർക്ക് സ്വന്തമായും പുതുക്കൽ പ്രക്രിയ ചെയ്യാവുന്നതാണ്.

10 വർഷമായി ആധാർ കാർഡ് പുതുക്കാത്തവർ ജൂൺ 14 ന് മുൻപ് തന്നെ സൗജന്യമായി പുതുക്കേണ്ടതാണ്. ആധാർ കാർഡിലെ ഫോട്ടോയും മറ്റു രേഖകളും മാറ്റാനായി പുതുക്കൽ പ്രക്രിയയിലൂടെ സാധിക്കുന്നതാണ്.

ആധാർ കാർഡും മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രധാനമായ മറ്റൊരു അറിയിപ്പ് വന്നിരിക്കുന്നത്. ആധാറും മൊബൈൽ ഫോണും തമ്മിൽ ലിങ്ക് ചെയ്യാത്തവർ ഉടൻ തന്നെ ലിങ്ക് ചെയ്യേണ്ടതാണ്. മുൻ കാലങ്ങളിൽ ലിങ്ക് ചെയ്ത മൊബൈൽ ഫോണുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എങ്കിൽ. അത് മാറ്റാനും പുതിയ നമ്പർ ചേർക്കാനും ഇപ്പോൾ സാധിക്കുന്നതാണ്.

സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികൾക്കും ആധാറും മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തുന്ന KYC വെരിഫിക്കേഷൻ പ്രക്രിയ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിർബന്ധമായും മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ടതാണ്. ബാങ്ക് വെരിഫിക്കേഷൻ തുടങ്ങിയ ആവശ്യങ്ങൾക് അധാർഡും മൊബൈൽ നമ്പറും ലിങ്ക് ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *