കാത്തിരിപ്പിന് അവസാനം, പെൻഷൻ അക്കൗണ്ടിൽ എത്തി

പെൻഷൻ കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി ആളുകളാണ് ഉണ്ടായിരുന്നത്, അത്തരക്കാർക്ക് സമ്മതണം എന്ന രീതിയിൽ ഇന്നലെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ സ്വീകരിക്കുന്നവരിലേക്ക് 1600 രൂപ എത്തിയിരിക്കുകയാണ്. ക്ഷേമ പെൻഷൻ വിതരണ ദിവസം തന്നെ ലഭിക്കാത്ത നിരവധിപേരാണ് ഉണ്ടായിരുന്നത്. ഇനി പെൻഷൻ കിട്ടാതെ വരുമോ എന്ന നിരാശ ജനകമായ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെല്ലാം അവസാനം എന്നപോലെ പെൻഷൻ ബാങ്ക് അക്കൗണ്ടിൽ എത്തിയിരിക്കുകയാണ്. പെൻഷൻ തുക ആദ്യം ബാങ്ക് അക്കൗണ്ട് വഴി സ്വീകരിക്കുന്നവരിലേക്കാണ് എത്തുന്നത്. അതിന് ശേഷം മാത്രമേ പെൻഷൻ കൈകളിൽ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നത്.

ഇത്തവണ പെൻഷൻ വിതരണം ചെയ്യാൻ വേണ്ടി മാത്രം 900 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചിരുന്നത്. കേരളത്തിന് കടമെടുക്കാനുള്ള തുക വർധിപ്പിച്ചതോടെയാണ് പെൻഷൻ കൊടുക്കാനാവശ്യമായ തുക ലഭിച്ചത്. വരും മാസങ്ങളിൽ പെൻഷൻ മുടങ്ങാതെ തന്നെ എല്ലാവരിലേക്കും എത്തിക്കും എന്ന വാർത്തകൾ വന്നിരുന്നു.

പെന്ഷന് മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരാണ് ഉള്ളത്. അത്തരക്കാർക്ക് സഹായകരമാകാനായി വരും മാസങ്ങളിലും കൃത്യമായി പെൻഷൻ ലഭിക്കും എന്ന് പ്രതീക്ഷിക്കാം. കെട്ടിട തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, ഭിന്ന ശേഷിക്കാർക്കുള്ള പെൻഷൻ എന്നിവയാണ് ഇത്തവണ ലഭിക്കുക.

മാസ്റ്ററിങ് പ്രക്രിയ പൂർത്തീകരിച്ചവർക്ക് മാത്രമേ പെൻഷൻ തുക ലഭിക്കുകയുള്ളു. മാസ്റ്ററിങ് ചെയ്യാതെ പെൻഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട് എങ്കിൽ നിങ്ങളുടെ തദ്ദേശസ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. അവർ മാസ്റ്ററിങ് പ്രക്രിയ ചെയ്‌താൽ വരും മാസങ്ങളിലും കൃത്യമായി മുടങ്ങാതെ തന്നെ പെൻഷൻ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *