സാധാരണക്കാരെ ബാധിക്കുന്ന സുപ്രധാനമായ മാറ്റങ്ങൾ

ജൂൺ 1 മുതൽ പുതിയ മാറ്റം. സാധാരണകാര ബാധിക്കുന്ന സുപ്രധാന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം.

റേഷൻ വിതരണവുമായി ബന്ധപ്പെട്ടാണ് പ്രധാന അറിയിപ്പ് വന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷനും, സംസ്ഥാന സർക്കാരിന്റെ സബ്‌സിഡിറ്റിയോടുകൂടിയ ഭക്ഷ്യ വിഭവങ്ങളും ജൂൺ മാസത്തെ വിതരണം ആരംഭിക്കാൻ പോവുകയാണ്. ജൂൺ 3 , 4 ദിവസങ്ങളിൽ ആയിരിക്കും ആദ്യ വിതരണം ഉണ്ടാവുക. സപ്പ്ലൈകോ വഴി കേരള സർക്കാരിന്റെ കെ റൈസ് വിതരണവും ജൂൺ മാസത്തിൽ ഉണ്ടായിരിക്കുന്നതാണ്. റേഷൻ കാർഡ് ഉള്ളവർക്ക് എല്ലാ വിധത്തിൽ ഉള്ള ആനുകൂല്യങ്ങളും വാങ്ങാനായി സാധിക്കും.

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോകുന്നവർക്കാണ് മറ്റൊരു സുപ്രധാന അറിയിപ്പ് വന്നിരിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിയമം നടപ്പാക്കാൻ പോകുന്നു. പുക പരിശോധനായി പുതിയ മാറ്റം, പുതിയ സോഫ്റ്റ്‌വെയർ സംവിധാനം കൊണ്ടുവരുന്നതോടെ ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ അഴിമതിക്കും ഒരു അവസാനം ഉണ്ടാകും. ഇനി എല്ലാ വാഹങ്ങൾക്കും ഒരുപോലെ പുക സർട്ടിഫിക്കറ്റ് ലഭിക്കുന്നതല്ല.

സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് ഏജന്റ് മുഗേന ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള സൗകര്യം വരാൻ പോവുകയാണ്. ഇനിമുതൽ സ്വകാര്യ ഏജൻസി കൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകാൻ സാധിക്കും. രാജ്യം ഒട്ടാകെ ഈ നിയമം വരൻ പോവുകയാണ്. ഡ്രൈവിംഗ് ലൈസൻസ് ഇൻസ്‌ട്രുക്ടർക്ക് തന്നെ യോഗ്യരായവർക്ക് ലൈസൻസ് കൊടുക്കാനുള്ള സംവിധാനം വരാൻ പോവുകയാണ്.

ഇതുവരെ ആധാർ കാർഡ് പുതുക്കാത്തവർ ഉണ്ട് എങ്കിൽ, അത്തരക്കാർക്ക് ആധാർ കാർഡ് പുതുക്കാനുള്ള അവസാന സമയം ജൂൺ 14 വരെ ആണ്. അക്ഷയ കേന്ദ്രങ്ങൾ മുഗേനയാണ് ആധാർ കാർഡ് പുതുക്കേണ്ടത്. എന്നാൽ ജൂൺ 14 ശേഷം സൗജന്യമായി മാറ്റങ്ങൾ വരുത്താനായി സാധിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങൾ വഴി മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഓരോ മാറ്റത്തിനും 50 രൂപ വീതം നൽകേണ്ടിവരും.

പാചക വാതക സിസിലിണ്ടറുകളുടെ വിലയിൽ ജൂൺ 1 മുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. വിലയിൽ കുറവ് സംഭവിക്കാനോ ? കൂടാനോ സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *