ക്ഷേമ പെൻഷൻ 1600 ലഭിച്ചില്ല ? കാരണം ഇതാണ്…!

ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. മെയ് 29 മുതൽ ക്ഷേമ പെൻഷൻ വിതരണം ഉണ്ടായിരിക്കും എന്ന വാർത്ത കഴിഞ്ഞ ഏതാനും നാളുകളായി വന്നിരുന്നു.

എന്നാൽ അന്നേ ദിവസം അപൂർവം ചിലരുടെ അക്കൗണ്ടുകളിലേക്ക് മാത്രമേ ക്ഷേമ പെൻഷൻ വന്നിരുന്നുള്ളു. മെയ് മാസം ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായി 900 രൂപയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പെൻഷൻ ലഭിക്കാതെ ദുരിത അവസ്ഥയിൽ ഉള്ള നിരവധി ആളുകളാണ് ഉള്ളത്, എന്നാൽ അവർക്ക് എല്ലാം ആശ്വാസമായിരുന്നു ക്ഷേമ പെൻഷൻ ലഭിക്കും എന്ന വാർത്ത.

മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കിയവർക്ക് മാത്രമേ പെൻഷൻ കൃത്യമായി ലഭിക്കുകയുള്ളു. പെൻഷൻ അർഹരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കിയിരിക്കണം. വരും മാസങ്ങളിൽ പെൻഷൻ ലഭിക്കണം എങ്കിൽ മാസ്റ്ററിങ് പ്രക്രിയ ചെയ്യേണ്ടതുണ്ട്. ഇതുവരെ മാസ്റ്ററിങ് ചെയ്യാത്തവർക്കും, പുതുക്കാത്തവർക്കും ചെയ്യാനുള്ള അവസരം ഇപ്പോൾ ഉണ്ട്.

ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്നവരിലേക്ക് എത്തിയ ശേഷം മാത്രമേ കൈകളിൽ പെൻഷൻ വാങ്ങുന്നവർക്ക് ലഭിക്കുകയുള്ളു. ഇന്നലെ പെൻഷൻ കിട്ടാത്തവർ ഇനി ടെൻഷൻ അടിക്കേണ്ട. ഇന്ന് മുതൽ പെൻഷൻ കൃത്യമായി എത്തിയിരിക്കും. അക്കൗണ്ടിലേക്കും, കൈകളിലേക്കും. ഏപ്രിൽ മാസം മുതൽ ഉള്ള പെൻഷൻ തുകകൾ ഇനി മുടങ്ങാതെ തന്നെ കിട്ടും എന്ന അറിയിപ്പും വന്നിരിക്കുകയാണ്. പെൻഷൻ വാങ്ങാതെ ഇനി നിങ്ങൾ ബുദ്ധിമുട്ടേണ്ട.

പെൻഷൻ ലഭിക്കാതെ ബുദ്ധിമുട്ട് നേരിട്ടിരുന്നവർക്ക് സന്തോഷിക്കാം. ഇനി സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ തന്നെ പെൻഷൻ സ്വീകരിക്കാം. സന്തോഷവാർത്ത. പെൻഷൻ മുടങ്ങാതെ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *