പെൻഷൻ വിതരണം, മെയ് 29 മുതൽ ആരംഭിക്കും.. സന്തോഷവാർത്ത

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കുടിശ്ശിക പെൻഷൻ ഉൾപ്പെടെ ഉള്ള പെൻഷൻ ലഭിക്കാത്തവർക്ക് ഇതാ ഒരു സതോഷവാർത്ത. പെൻഷൻ ലഭിക്കാത്തവരായി ഒരുപാട്പേരാണ് ഉള്ളത്. എന്നാണ് അടുത്ത പെൻഷൻ ലഭിക്കുക എന്നതുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മെയ് മാസം 29 ഓടെയാണ് പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

62 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 1600 രൂപ എന്ന നിരക്കിൽ പെൻഷൻ ലഭിക്കാൻ പോകുന്നത്. എന്നാൽ ഇതിൽ ചിലർക്ക് പെൻഷൻ ലഭിക്കില്ല. മാത്രമല്ല കുടിശ്ശിക പെൻഷൻ വിതരണം എന്ന് ഉണ്ടാകും എന്ന അറിയിപ്പും വന്നിട്ടില്ല. ഏപ്രിൽ മാസത്തെ പെൻഷൻ തുകയാണ് മെയ് 29 ബുധനാഴ്ച അക്കൗണ്ടിലേക്ക് എത്താൻ പോകുന്നത്.

ഡിസംബർ മാസം മുതൽ ഉള്ള പെൻഷൻ തുകയാണ് കുടിശ്ശികയായി നില്കുന്നത്. എന്നാൽ ഏപ്രിൽ മാസം മുതലുള്ള പെന്ഷനാണ് മുടങ്ങാതെ ഇനി എല്ലാവരിലേക്കും എത്തനായി പോകുന്നത്. മാസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കിയവർക്കാണ് പെൻഷൻ തുക ബുധനാഴ്ച മുതൽ ലഭിച്ചു തുടങ്ങുക. ജൂൺ മാസം ആദ്യ വാരം വരെ പെൻഷൻ വിതരണം നീണ്ടു നില്കും.

കേന്ദ്ര സർക്കാർ കടം എടുക്കാനുള്ള അനുമതി നൽകിയതോടെയാണ് പെൻഷൻ വിതരത്തിനായി കേരള സർക്കാർ 900 കോടി രൂപ നീക്കിവച്ചത്. അതുകൊണ്ടുതന്നെ പെൻഷൻ ഉപഭോക്താക്കൾക്ക് വളരെ സന്തോഷത്തോടെ പെൻഷൻ വാങ്ങാനായി സാധിക്കും. പെന്ഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ തന്നെ അറിയാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *