നിങ്ങളുടെ റേഷൻ കാർഡിന്റെയും നിറം മാറും, സുപ്രധാന അറിയിപ്പ്

സർക്കാർ സഹായങ്ങളിൽ സുപ്രധാനമായ ഒന്നാണ് റേഷൻ. റേഷൻ കടയിൽ നിന്നും അത്യാവശ്യ സാദനങ്ങൾ വാങ്ങുന്നതിനും, സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും റേഷൻ കാർഡ് ആവശ്യമാണ്. സബ്‌സിഡികൾ പോലെ ഉള്ള അനുകൂഒല്യങ്ങൾ ലഭിക്ന്നത്തിനും റേഷൻ കാർഡ് ഹാജരാക്കേണ്ടതാണ്.

മുന്ഗണന വിഭാഗത്തിൽ രണ്ടു കാർഡുകൾ, മുൻഗണനേതര വിഭാഗത്തിന് രണ്ട് കാർഡുകൾ അങ്ങിനെയാണ് കാർഡുകൾ ഉള്ളത്. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ എല്ലാം തന്നെ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ സൗജന്യ ഭക്ഷ്യ ഉല്പന്നങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്.

ഇനി വരും നാളുകളിൽ എല്ലാം കേന്ദ്ര, കേരള സർക്കാർ ആനുകൂല്യങ്ങൾ എല്ലാം തന്നെ മുൻഗണന വിഭാഗത്തിൽ ഉള്ള ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു. ഇനിമുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് മാത്രമേ സൗജന്യ സഹായങ്ങൾ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെയാണ് റേഷൻ കാർഡിന്റെ തരം മാറുന്നു എന്ന സുപ്രധാനമായ അറിയിപ്പ് എത്തിയിരിക്കുന്നത്.

റേഷൻ ആനുകൂല്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകളാണ് പ്രധാനമായും തരം മാറുന്നത്. ഇതുവരെയായി ഒരു ലക്ഷത്തോളം റേഷൻ കാർഡുകളാണ് ഇത്തരത്തിൽ തരം മാറ്റപ്പെട്ടിട്ടുള്ളത്. ഭക്ഷ്യ വിതരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കൃത്യമായി നൽകിയിരിക്കുന്നു. ഒന്നോ രണ്ടോ മാസങ്ങളിൽ നിങ്ങൾ റേഷൻ വാങ്ങാനായി മറന്നിട്ടുണ്ട് എങ്കിൽ നിങ്ങളുടെ റേഷൻ കാർഡിന്റെയും നിറത്തിൽ മാറ്റം വന്നേക്കാം. റേഷൻ ഉടമ അറിയാതെയാണ് ഇത്തരത്തിൽ റേഷൻ കാർഡിന്റെ നിറത്തിൽ മാറ്റം ഉണ്ടാകുന്നത്.

ഒന്നോ രണ്ടോ മാസം റേഷൻ വാങ്ങാതെ പിനീട് റേഷൻ കടയിൽ പോയി റേഷൻ ഉത്പന്നങ്ങൾ വാങ്ങാനായി എത്തുമ്പോഴായിരിക്കും നിങ്ങളുടെ റേഷൻ കാർഡ് BPL ൽ നിന്നും APL ലേക്ക് മാറ്റിയതായി അറിയാൻ സാധിക്കുക. ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാനായി എല്ലാ മാസങ്ങളിലും റേഷൻ നിർബന്ധമായും വാങ്ങിയിരിക്കണം എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *