ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വഴി തെറ്റാത്ത ഗൂഗിൾ മാപ് ഉപയോഗിക്കാം

യാത്രകളിൽ ഏതൊരാൾക്കും വളരെ അധികം സഹായകരമായ ഒന്നാണ് ഗൂഗിൾ മാപ്പ്. എന്നാൽ ചില സമയങ്ങളിൽ ഗൂഗിൾ മാപ്പിനും വഴി തെറ്റും എന്ന കാര്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മൾ കണ്ടതാണ്. ഗൂഗിൾ മാപ്പിട്ട് കാറിൽ യാത്ര ചെയ്താ യുവാക്കൾ ചെന്ന് വീണത് തോട്ടിലാണ്. പ്രധാനമായും നമ്മുടെ നാട്ടിലെ റോഡുകളിൽ നടക്കുന്ന പണികൾ ഒന്നും ഗൂഗിളിന് അറിയാൻ സാധിക്കുന്നില്ല എന്നതുകൊണ്ടും. റോഡുപണികളിലെ അപാകതകളുമാണ് ഇത്തരം പ്രേഷങ്ങൾക്ക് കാരണം.

എന്നാൽ ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടത്തിൽ പെടാതെ ഇരിക്കാം എന്നാണ് കേരള പോലീസ് പറയുന്നത്. ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ അപകടത്തിൽ പെടാതെ രക്ഷപെടാം.

സാധാരണയായി മഴകാലങ്ങളിലാണ് ഇത്തരത്തിൽ ഉള്ള അപകടകൾ ഉണ്ടാകുന്നത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുന്നതും. അതി ശക്തമായി മഴ പെയ്യുമ്പോൾ മുൻപിലെ റോഡ് കൃത്യമായി കാണാൻ സാധിക്കാത്തതും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നു.

വളരെ എളുപ്പത്തിൽ എത്തനായി ചില കുറുക്കു വഴികളോ, തിരക്ക് കുറഞ്ഞ വഴികളോ ഗൂഗിൾ മാപ് കാണിച്ചു തരാറുണ്ട്. എന്നാൽ അവയെല്ലാം ഒഴിവാക്കി തിരക്കുള്ള അല്ലെങ്കിൽ ആളുകളെ കാണുന്ന റോഡുകളിലൂടെ യാത്ര ചെയ്യാനായി ശ്രമിച്ചാൽ ഇത്തരത്തിൽ ഉള്ള അപകടങ്ങളിൽ ചെന്ന് ചാടാതെ രക്ഷപെടാം.

ഇന്റർനെറ്റ് സിഗ്നലുകൾ നഷ്ടപ്പെടാൻ സാധ്യത ഉള്ള സ്ഥലങ്ങൾ ആണെകിൽ മുൻകൂട്ടി തന്നെ ഓഫ്‌ലൈൻ മാപ് സേവ് ചെയ്ത് വച്ചാൽ മാപ് നഷ്ടപ്പെടാതെ കൃത്യമായി വഴി ലഭിക്കും.

അറിയാവുന്ന സ്ഥലങ്ങൾ ആഡ് സ്റ്റോപ്പ് അയി സെറ്റ് ചെയ്യുകയാണെങ്കിൽ വഴി തെറ്റാതെ കൃത്യമായി സ്ഥാനത്തേക്ക് എത്താൻ സാദിക്കും. ഊടുവഴികൾ പോലെ ഉള്ള എളുപ്പ വഴികൾ തിരഞ്ഞെടുക്കാതെ ഹൈ വെ കൾ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *