കുഴി മന്തി കഴിക്കുന്നവർ ഇതൊന്നും കാണുന്നില്ലേ ?

ഏത് പ്രായക്കാരും ഒരുപോലെ കഴിക്കാനായി ഇഷ്ടപെടുന്ന ഒന്നാണ് കുഴി മന്തി. വ്യത്യസ്ത തരത്തിൽ ഉള്ള മന്തികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന രുചികളിൽ നിർമിക്കുന്ന ചില മന്തി സ്പെഷ്യൽ ഹോട്ടലുകളും ഉണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക് മുൻപാണ് തൃശൂർ, കൊടുങ്ങല്ലൂരിൽ കുഴി മന്തി കഴിച്ച് ആശുപത്രിയിലായ രണ്ടുപേരെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നത്.

zain എന്ന ഹോട്ടലിൽ നിന്ന് കുഴി മന്തി കഴിച്ച രണ്ടുപേരാണ് അവശ നിലയിൽ ആയത്. തുടർന്ന് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു എങ്കിലും മരണപ്പെടുകയായിരുന്നു. പെരിഞ്ഞനം സ്വതീശിനിയാണ് മരണപ്പെട്ടത്. 56 വയസ്സായിരുന്നു പ്രായം. പനിയും, ഛർദിയും ആയി ആശുപ്രത്രിയിൽ എത്തിക്കുകയായിരുന്നു. മയോനൈസിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് അറിയാൻ കഴിഞ്ഞത്.

അതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിഞ്ഞ നിരവധിപേർ ആശുപ്രത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കുഴി മന്തി, അൽഫഹം എന്നിവ കഴിച്ചവർക്കാണ് ഇത്തരത്തിൽ ആരോഗ്യ പ്രേഷങ്ങൾ നേരിട്ട് ചികിത്സ തേടിയത്.

സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഹോട്ടൽ പൂട്ടിച്ചിരിക്കുന്നു. വളരെ അധികം രുചിയുള്ള ഒന്നാണ് കുഴി മാന്തിയും അല്ഫാഹാമും എങ്കിലും കൃത്യമായ രീതിയിൽ അല്ല നിർമാണത്തെ എന്നുണ്ടെങ്കിലും. അതിനോടൊപ്പം കഴിക്കുന്ന മയോനൈസ് നല്ലതല്ലേ എങ്കിലും കഴിക്കുന്ന ആളുടെ ആരോഗ്യം ഇല്ലാതാകും എന്നതാണ് സത്യം. ഇത്തരത്തിൽ നിരവധി വാർത്തകൾ വരുന്നുണ്ട് എങ്കിലും, ജനങ്ങൾ യാതൊരു തരത്തിലും ഉള്ള പേടിയും ഇല്ലാതെയാണ് പിന്നെയും ഹോട്ടലുകളിൽ നിന്നും ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *