എലെക്ഷൻ കഴിഞ്ഞു, പുതിയ റേഷൻ അറിയിപ്പ് എത്തി..

റേഷൻ കാർഡ് ഉള്ളവർ തീർച്ചയായും അറിഞ്ഞിവെയ്ക്കേണ്ട ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.വരും ദിവസങ്ങളിൽ റേഷൻ കാർഡ് ഉള്ളവരുടെ വീട്ടിലേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തുകയും റേഷൻ കാർഡുകൾ പരിശോധിക്കുകയും ചെയ്യും. എല്ലാ റേഷൻ ഉടമകൾക്കും വാദകമാകുന്ന സംസ്ഥാന സർക്കാരിന്റെ അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്.

സംസ്ഥാനത്തെ മുൻഗണന റേഷൻ പട്ടികയിൽ ഉള്ള ആളുകളുടെ അർഹത നിര്ണയിക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ മുൻഗണന വിഭാഗത്തിൽ ഉള്ളവർക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങൾ , സബ്സിഡി എന്നിവ റേഷൻ ഉടമക്ക് വാങ്ങാനായി അർഹത ഉണ്ടോ എന്നത് പരിശോധിക്കാനാണ് സർക്കാർ ഇത്തരത്തിൽ ഒരു പരിശോധന നടത്തുന്നത്.

വാർക്ക വീടാണോ ? 1000 sqft ന് മുകളിൽ ഉള്ള വീടാണോ എന്നീ കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതാണ്. ഒപ്പം വീട്ടിൽ ഉള്ള ഏതെങ്കിലും വ്യക്തിക്ക് സർക്കാർ ജോലി ഉണ്ടോ എന്നും, വീട്ടിൽ ഉള്ള വാഹങ്ങളെ കുറിച്ചുള്ള കാര്യങ്ങളും പരിശോധിക്കും.

ഭൂമിയുടെ അളവ്, ഒരു ഏക്കറിൽ കൂടുതൽ ഉള്ളവർ മുന്ഗണന റേഷൻ കാർഡിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഒപ്പം കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാരും ഈ മുൻഗണന പട്ടികയിൽ ഉണ്ടാക്കാനായി പാടുള്ളതല്ല. സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 4 ചക്ര വാഹങ്ങൾ ഉള്ളവർ ഈ മുന്ഗണന പട്ടികയിൽ നിന്നും പുറത്താകുന്നതാണ്. മാസ വരുമാനം 25000 കൂടുതൽ ഉള്ള അംഗങ്ങൾ റേഷൻ കാർഡിൽ ഉണ്ട് എങ്കിൽ , മുൻഗണന റേഷൻ കാർഡിന് അർഹത ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *