അവസാനം അക്കൗണ്ടിലേക്ക് പെൻഷൻ തുക എത്തി

ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. പെൻഷൻ വിതരണ തിയതി എന്നാണ് എന്നകാര്യത്തിൽ കഴിഞ്ഞ ദിവസം ഒരു തീരുമാനം വന്നിരുന്നു. എന്നാൽ ആ തിയതി മുതൽ പെൻഷൻ വാങ്ങാൻ അർഹതരായ ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്കും, കയ്യിൽ പെൻഷൻ സ്വീകരിക്കാറുള്ളവർക്ക് നേരിട്ടും ലഭിക്കുന്നതാണ്.

കഴിഞ്ഞ ഏതാനും നാളുകളായി പെൻഷൻ ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇനി അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ എല്ലാ മാസവും കൃത്യമായി തന്നെ പെൻഷൻ തുക നിങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരുന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി കയ്യിൽ കിട്ടാതെ ഇരുന്ന പെൻഷൻ കുടിശ്ശികയുടെ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല.

ഏപ്രിൽ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് അക്കൗണ്ടിലേക്ക് എത്താനായി പോകുന്നത്. പെൻഷൻ വിതരണം ദിവസം അക്കൗണ്ടിലേക്ക് പെൻഷൻ വാങ്ങുന്നവർക്കാണ് എത്തുക. കൈകളിൽ സ്വീകരിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴി ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ കയ്യിലേക്ക് പെൻഷൻ തുക ലഭിക്കുന്നതാണ്.

ക്ഷേമ പെൻഷൻ വിതരണത്തിനായി കേരളത്തിന്റെ ധന വകുപ്പ് 900 കോടി രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇനിയും 5 മാസത്തെ കുടിശ്ശിക പെൻഷൻ തുകയാണ് ജനങ്ങൾക്ക് കിട്ടാനായി ഉള്ളത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാലാണ് കൃത്യമായി പെൻഷൻ നൽകാനായി സാധിക്കാത്തത്. ഇത്തവണ കേരളത്തിന് കടമായി എടുക്കാവുന്ന തുകയുടെ പരിധി കേന്ദ്ര സർക്കാർ വർധിപ്പിച്ചു നൽകിയ കാരണമാണ് കൃത്യമായി പെൻഷൻ ലഭിക്കാനായി പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *