സുരേഷ് ഗോപിക്കായി ഒരുക്കിയത് ഗംഭീര റോഡ് ഷോ

വിജയിച്ച് എത്തിയ സുരേഷ് ഗോപികായി ഒരുക്കിയിരിക്കുന്നത് ഗംഭീര റോഡ് ഷോ. തനിക്ക് വേണ്ടി വോട്ട് ചെയ്താ മണ്ഡലത്തിലെ ഓരോ വോട്ടര്മാര്ക്കും നന്ദി അറിയിക്കാനായി എല്ലാവരോടൊപ്പം ചേർന്നാണ് അദ്ദേഹം റോഡ് ഷോ നടത്തുന്നത്. മനുഷ്യർ ദൈവകോലം കെട്ടിയും വ്യത്യസ്തമായ കലാരൂപങ്ങൾ കൊണ്ടും എല്ലാം അതി ഗംഭീരമായ ഒരു സ്വീകരണമാണ് സുരേഷ് ഗോപിക്ക് ഇത്തവണ നൽകിയിരിക്കുന്നത്. ജില്ലാ കളക്ടറിൽ നിന്നും വിജയ പത്രിക വാങ്ങിയ ശേഷമാണ് സുരേഷ് ഗോപി റോഡ് ഷോ ആരംഭിച്ചത്.

തൃശൂർ കോര്പറേഷന് പരിസരത്താണ് റോഡിഷോ അവസാനിക്കുന്നത്. 10000 ൽ അധികം ജങ്ങളെ അണി നിറത്തികൊണ്ടുള്ള ഒരു റാലിയാണ് തൃശ്ശൂരിൽ നടക്കുന്നത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്താണ് സുരേഷ് ഗോപിയുടെ റോഡ് ഷോ ആരംഭിച്ചത്. പ്രവർത്തകർ മധുരം വിതരണം ചെയ്‌തും, പടക്കം പൊട്ടിച്ചും ഓരോ പ്രവർത്തകരും സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കുകയാണ്.

മണികണ്ഠൻ ആലിൽ തേങ്ങാ ഉടച്ച് ആരതി ഉഴിഞ്ഞതിന് ശേഷം വടക്കുംനാഥ ക്ഷേത്രത്തെ വലംവച്ചാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ നടന്നത്. തൃശൂർ തന്റെ ഹൃദയത്തിൽ ഉണ്ട്. അദ്ദേഹം വാക്ദാനം ചെയ്താ കാര്യങ്ങൾ എല്ലാം തന്നെ നടപ്പിലാക്കും എന്നും സുരേഷ് ഗോപി അറിയിച്ചു. കെ സുരേശന്ദ്രൻ, കെ കെ അനീഷ് കുമാർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വീകരിക്കാനായി നടൻ ടിനി ടോമും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *