11000 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക്, സന്തോഷവാർത്ത

സ്ത്രീകൾക്കായി ഇതാ ഒരു സന്തോഷവാർത്ത. APL , BPL എന്ന വ്യത്യാസം ഇല്ലാതെ സ്ത്രീകൾക്ക് സഹായം ലഭിക്കും. നിങ്ങളുടെ തൊട്ടടുത്ത അംഗൻവാടി വഴി നിങ്ങൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. ഗഡുക്കളായി 5000 രൂപ മുതൽ 11000 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ നേരിട്ട് നൽകുന്ന പദ്ധതിയാണ് ഇത്. തിരിച്ച് നൽകേണ്ടതില്ല.

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ അല്ലാത്തവർക്കായാണ് ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി വഴി സ്ത്രീകൾക്ക് 5000 രൂപ വീതം നൽകി വന്നിരുന്നു. എന്നാൽ അത് ഇപ്പോൾ 6000 രൂപ കൂടി ചേർത്ത്, മൊത്തം 11000 രൂപ വരെ ലഭിക്കാവുന്ന രീതിയിലാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ മുതലാണ് 5000 രൂപയോടൊപ്പം 6000 കൂടി നൽകി തുടങ്ങിയത്.

APL , bpl വ്യത്യാസം ഇല്ലാതെ അംഗനവാടി വഴി അപേക്ഷിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴി തുക നിങ്ങളിലേക്ക് എത്തും. 18 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ഇതിൽ അപേക്ഷ നൽകാൻ കഴിയു. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവ അംഗൻവാടിയിൽ കാണിക്കണം.

ഗർഭിണികളുടെയും, അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക, തൊഴിൽ നഷ്ടമായിരിക്കുന്നു സമയത് ആശ്വാസമാവുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. സഹായം നേരിട്ട് അക്കൗണ്ടിലേക്ക് എത്തും. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകാൻവേണ്ടിയാണ് ഇത്തരം ഒരു പദ്ധതി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. തുക ഗഡുക്കളായാണ് അക്കൗണ്ടിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *