റേഷൻ കാർഡ് ഉള്ളവർ ഇന്ന് മുതൽ ഇത് അറിഞ്ഞിരിക്കണം

റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന അറിയിപ്പ്. ഇനി ആനുകൂല്യങ്ങൾ റേഷൻ കടകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു. നിലവിൽ കേന്ദ്രത്തിന്റെ ഭാരത് റൈസും, കേരളത്തിന്റെ കെ റൈസും പേരിന് മാത്രമായിരിക്കുകയാണ്. എല്ലാ വിതരണ കേന്ദ്രങ്ങളിലും ഇപ്പോൾ ഇതൊന്നും ലഭ്യമല്ല. സംസ്ഥാനത്തെ തീരദേശവാസികൾക്കായി ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു. അടുത്ത മാസം മുതൽ അവർക്ക് റേഷൻ സൗജന്യമായിട്ടായിരിക്കും ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെ അറിയിപ്പ് എത്തിയിട്ടുണ്ട്.

കേരളത്തിൽ ട്രോളിങ് നിരോധന കാലത്ത് ബോട്ടുകളിൽ ജോലി ചെയ്യുന്നവർക്കും , ബന്ധപ്പെട്ട തൊഴിലാളികൾക്കും സൗജന്യ റേഷൻ ഉറപ്പാക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു. ട്രോളിങ് കാലം കഴിയുന്നവരെയാണ് സൗജന്യ റേഷൻ ലഭിക്കാൻ പോകുന്നത്. APL , bpl വ്യത്യാസം ഇല്ലാതെയാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നത്.

EKYC ഇനി ഉണ്ടാകാൻ സാധ്യത ഇല്ല എന്ന വാർത്തയാണ് സംസ്ഥാനത്തെ മുന്നണി പട്ടികയിലുള്ള റേഷൻ ഉപഭോക്താക്കൾക്കായി വന്നിട്ടുള്ള സന്തോഷവാർത്ത. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർ റേഷൻ കടയിൽ പോയി വിരൽ പതിപ്പിക്കണം എന്ന നിർദേശം ഉണ്ടായിരുന്നു. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം താത്കാലികമായി മാസ്റ്ററിങ് നിർത്തിവച്ചിരുന്നു.

ഈ വര്ഷം ഇനി മാസ്റ്ററിങ് ഉണ്ടാകാനും സാധ്യത ഇല്ല. റേഷൻ വിതരണ സമയത്തിലും ചെറിയ മാറ്റങ്ങൾ ഇപ്പോൾ വന്നിരിക്കുകയാണ്. മെയ് മാസം 17 ന് സർക്കാർ പുതിയ സമയ ക്രമം അറിയിച്ചിരുന്നു. രാവിലെ 8 മുതൽ 12 വരെ യും. ഉച്ചക്ക് ശേഷം 4 മുതൽ 8 വരെയും എന്ന സമയക്രമത്തിൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *