ക്ഷേമ പെൻഷൻ വേണ്ടവർ ഇത് അറിഞ്ഞിരിക്കണം..!

ക്ഷേമ പെൻഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധിപേരാണ് ഉള്ളത്. അവർക്കായി ഇതാ ഒരു സുപ്രധാന അറിയിപ്പ്. ക്ഷേമ പെൻഷൻ ലഭിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ. എന്ന് നിങ്ങൾക്ക് പെൻഷൻ ലഭിക്കും എന്നും അറിയാം. മറ്റുള്ളവർക്ക് പെൻഷൻ ലഭിക്കുമ്പോൾ നമ്മുക്ക് എന്തുകൊണ്ട് പെൻഷൻ കിട്ടുന്നില്ല എന്നുള്ള ചിലരുടെ എങ്കിലും സംശയത്തിനുള്ള മറുപടി കൂടിയാണ് ഇത്.

പെൻഷൻ തുക അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടോ എന്നറിയാനായി നിരവധി മാർഗങ്ങളാണ് ഉള്ളത്. സാധാരണയായി അക്കൗണ്ടിലേക്ക് ഏതെങ്കിലും തരത്തിൽ പണം വന്നാൽ മെസ്സജുകൾ വരാറുണ്ട്. മെസ്സേജ് വന്നിട്ടില്ല എങ്കിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ അക്കൗണ്ടിൽ പണം വന്നോ എന്നതും അറിയാൻ കഴിയും.

കേരള സർക്കാരിന്റെ പെൻഷൻ ഔദ്യോഗിക വെബ്സൈറ്റ് ആയ സേവന എന്ന വെബ്‌സൈറ്റിലേക്ക് ആധാർ കാർഡ് നമ്പർ, പെൻഷൻ ഐ ഡി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് എന്റർ ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ പെൻഷൻ തുക എന്നാണ് നമ്മുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുക, എന്തുകൊണ്ടാണ് പെൻഷൻ തുക കിട്ടാത്തത് എന്നിങ്ങനെ ഉള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.

നിങ്ങൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങിയ മുതലേ ഉള്ള എല്ലാ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ഒരു മാസം പെൻഷൻ തുകയായി സർക്കാർ അനുവദിച്ചുതരാന്ന് എന്ന കാര്യവും അറിയാനായി സാധിക്കും. എന്നിങ്ങനെ നിരവധി കാര്യങ്ങൾ അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *