4800പെൻഷൻ അക്കൗണ്ടിൽ വിതരണം ആരംഭിച്ചു

4800പെൻഷൻ അക്കൗണ്ടിൽ വിതരണം നടക്കുന്നു സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ ഒരുവിഭാഗത്തിന് കിട്ടിയില്ലെന്ന പരാതി ഒഴിവാക്കാൻ പട്ടികയിലുള്ള മുഴുവൻ പേർക്കും പെൻഷൻ നൽകി ധനവകുപ്പ്. ഗുണഭോക്താവിന്റെ വീഴ്ചകൊണ്ട് പെൻഷൻ മുടങ്ങിയവർക്കും പെൻഷൻ പുനഃസ്ഥാപിച്ചു നൽകി. തിരഞ്ഞെടുപ്പു കാലത്ത് പരാതി ഉണ്ടാകാതിരിക്കാൻ തീരുമാനം ഗുണകരമായി.45,11,175 ഗുണഭോക്താക്കൾക്കാണ് കഴിഞ്ഞ ഡിസംബറിൽ പെൻഷൻ നൽകിയിരുന്നതെങ്കിൽ മാർച്ചിൽ 48,16,963 ഗുണഭോക്താക്കൾക്ക് പെൻഷൻനൽകി. 3,05,788 പേരാണ് വീണ്ടും പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ മൂന്നുലക്ഷത്തോളം പേരും പെൻഷൻ പുനഃസ്ഥാപിക്കപ്പെട്ട് പട്ടികയിൽ ഇടംനേടിയവരാണ്.

 

 

ശേഷിക്കുന്നവർ ആദ്യമായി പട്ടികയിൽ ഉൾപ്പെട്ടവരുമാണ്.കഴിഞ്ഞതവണ പെൻഷൻവിതരണം ചെയ്തപ്പോൾ ഒരുവിഭാഗത്തിന് കിട്ടിയിരുന്നില്ല. മസ്റ്ററിംഗ് ചെയ്യാത്തതുകൊണ്ടും വിധവാപെൻഷൻ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം പഞ്ചായത്തിൽ നൽകാത്തത്തിന്റെയും പേരിലാണ് പലരുടെയും പെൻഷൻ മുടങ്ങിയത്. പെൻഷൻ മുടങ്ങിക്കിടന്നിരുന്നതിനാൽ അറിയിപ്പുകൾ പലരും അറിഞ്ഞതുമില്ല. ഇവർ പിന്നീട് രേഖകൾ നൽകിയിരുന്നു. എന്നാൽ നിരവധി ആളുകൾക്കാണ് ഇനിയും പണം ലഭിക്കാൻ ഉള്ളത് പലരുടെയും പെൻഷൻ പണം ബാങ്ക് അക്കൗണ്ടിൽ വരാൻ ഉണ്ട് , എല്ലാവരും ഇത് കാത്തു തന്നെ ആണ് നിൽക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

.https://youtu.be/8Buhi6pxV3Y

Leave a Reply

Your email address will not be published. Required fields are marked *