May 2024 Ration Updates in Kerala | ഇന്ന് മുതൽ റേഷൻ വിതരണത്തിൽ പുതിയ മാറ്റം

May 2024 Ration Updates in Kerala:- മെയ് മാസം 20 തിങ്കളാഴ്ച മുതൽ, റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിവെയ്ക്കേണ്ട പ്രധാന മാറ്റങ്ങൾ. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മെയ് മാസം 17 മുതൽ സാധാരണ രീതിയിൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന അതെ സമയത്ത് തന്നെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ അറിയിപ്പ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം 4 മുതൽ 7 മണി വരെയും ഇനി മുതൽ പ്രവർത്തിക്കുന്നതാണ്.

20 തിങ്കൾ മുതൽ, ഈ മാസത്തെ റേഷൻ വിതരണം പുനർ ആരംഭിക്കുന്നു. മെയ് ആദ്യ വാരത്തിൽ റേഷൻ വിതരണം ആരംഭിച്ചിരുന്നു. എന്നാൽ ട്രാൻസ്‌പോർട് ജീവനക്കാരുടെ സമരം കാരണം റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. ആവശ്യമായ വരികൾ പല സ്ഥലങ്ങളിലെയും റേഷൻ കടകളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ മിക്ക റേഷൻ കടകലയിലേക്കും ഇത്തരം എല്ലാ തരത്തിലും ഉള്ള വരികൾ എത്തിച്ചേർന്നിരിക്കുന്നു.

മെയ് മാസത്തിൽ മഞ്ഞ റേഷൻ കാർഡ് കാർക്ക് 20 കിലോ പുഴുക്കൾ അറിയും, 10 കിലോ പച്ചരിയും ലഭിക്കുന്നതാണ്. മൊത്തം 30 കിലോ അരി ലഭിക്കും. മട്ട ഇനത്തിൽ ഉള്ള അരി മഞ്ഞ റേഷൻ കാർഡ്കാർക്ക് ഇല്ല. എന്നാൽ ഗോതമ്പ് ലഭിക്കുന്നതാണ്. കൂടാതെ രണ്ട് കിലോ ആട്ട 7 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

റേഷൻ വിതരണവുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..!

Leave a Reply

Your email address will not be published. Required fields are marked *