AC വീട്ടിലുള്ളവർക്ക് KSEB മുന്നറിയിപ്പ് വന്നു

വേനൽ കടുക്കുമ്പോൾ എ സി ഉപയോഗിക്കുന്നവർക്കും പുതുതായി വാങ്ങുന്നവർക്കും ഉപദേശവുമായി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുതി ഉപഭോഗം കുറക്കുന്നതും കൂടുതൽ കാര്യക്ഷമവുമായ എ സി വാങ്ങാനാണ് ബോർഡിൻറെ ഉപദേശം. റൂമുകളുടെ വലുപ്പത്തിനനുസരിച്ച് എ സി തെരഞ്ഞെടുക്കണമെന്നും കെഎസ്ഇബി പറയുന്നു.AC തെരഞ്ഞെടുക്കാൻ. ചെറിയ മുറിക്ക് വലിയ AC വച്ചാൽ അധിക തണുപ്പിനും ആരോഗ്യപ്രശ്നങ്ങൾക്കുമൊപ്പം വിലയും കൂടും. 100 ചതുരശ്ര അടിയിൽ താഴെ വലിപ്പമുള്ള മുറിക്ക് മുക്കാൽ ടൺ 100-140 ചതുരശ്രയടി വരെ വലിപ്പമുള്ള മുറിക്ക് ഒരു ടൺ, 180 ചതുരശ്രയടി വരെ വലിപ്പമുള്ള മുറിക്ക് 1.5 ടൺ, 200 ചതുരശ്രയടിവരെയുള്ളതിന് രണ്ട് ടൺ കപ്പാസിറ്റിയുള്ള AC വാങ്ങുന്നതാണ് നല്ലത്.

 

 

സ്റ്റാർ റേറ്റിങ് കൂടിയ AC യോ ഇൻവർട്ടർ AC യോ വാങ്ങിയാൽ വൈദ്യുതിച്ചെലവ് ലാഭിക്കാം. 3 സ്റ്റാർ ഇൻവർട്ടർ AC സാധാരണ 5 സ്റ്റാർ AC യെക്കാൾ കുറവ് വൈദ്യുതിയാണ് ഉപയോഗിക്കുക.കോപ്പർ കണ്ടൻസറുള്ള AC തെരഞ്ഞെടുക്കുക. ഇവ ഈട് നിൽക്കും. പ്രവർത്തനക്ഷമതയും കൂടുതലാണ്. അലോയ് കണ്ടൻസറുള്ള AC കൾ എളുപ്പത്തിൽ കേട് വരാനുള്ള സാധ്യതയുണ്ട്.വിലക്കുറവ് മാത്രം നോക്കി AC വാങ്ങരുത്. ഉപയോഗിക്കുന്ന മെറ്റിരിയലുകൾ, ശബ്ദം, വൃത്തിയാക്കാനുള്ള എളുപ്പം തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിക്കണം. AC യുടെ ഗുണനിലവാരത്തിൽ കാര്യത്തിൽ ബ്രാൻഡിന് വലിയ പ്രാധാന്യമുണ്ട്, എന്തന്നാൽ ഈ കാര്യങ്ങൾ എല്ലാം വളരെ സ്രെധിക്കണം , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/R370D0xYzxw

Leave a Reply

Your email address will not be published. Required fields are marked *