റേഷൻ കാർഡിൽ പേരുണ്ടോ ? എങ്കിൽ നിങ്ങൾക്കും സഹായം ലഭിക്കും

റേഷൻ കാർഡിൽ പേരുള്ളവർക്ക് സഹായം ലഭിക്കുന്ന പദ്ധതി. പ്രായമായവർക്കും അല്ലാത്തവർക്കും ഒരുപോലെ ലഭിക്കുന്ന പദ്ധതിയാണിത്. APL , BPL കാർഡുകൾ ഉള്ളവർക്കും പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവയിലൂടെ ലഭിക്കുന്ന സഹായ പദ്ധതികളാണ് ഇവ. പഞ്ചായത്തുകൾ വഴി രണ്ട് രീതിയിൽ ഉള്ള സഹായങ്ങൾക്കുള്ള അപേക്ഷകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

രണ്ട് തരത്തിൽ ഉള്ള അപേക്ഷ ഫോം നിങ്ങളുടെ പഞ്ചായത്തിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. കാർഷിക, വ്യതികത അനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോമുകളാണ് പ്രധാനമായും ലഭിക്കുന്നത്. 12 ഓളം വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അർഹതകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

കറവ പശുക്കൾക്ക് ആവശ്യമായ കാലിത്തീറ്റ വാങ്ങുന്നതിനുള്ള സഹായം , ആട് വളർത്തുന്നതിനുള്ള ധന സഹായം എന്നിവ വ്യതികത ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

സ്ത്രീ കുടുംബനാഥ, വിധവകൾ, തൊഴിൽ ഇല്ലാത്തവർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ അനുകൂല്യങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

60 വയസ്സ് കഴിഞ്ഞവർക്ക് കട്ടിൽ ലഭിക്കുന്ന പദ്ധതി , പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് , വീട് പുതുക്കി പണിയാനുള്ള ധന സഹായം എന്നിവയും ലഭിക്കുന്നതാണ്. വരുമാന പരിധി 2 ലക്ഷം രൂപയാണ്.

ഡിസബിൾഡ് ആയവർക്ക് വീൽ ചെയർ നൽകുന്ന പദ്ധതിയും ഉണ്ട്. അതുപോലെ കിണർ വൃത്തിയാകുന്നതിനും സഹായം ലഭിക്കുന്നതാണ്. കേന്ദ്രസർക്കാർ നൽകുന്ന ഈ സഹായത്തിൽ നിങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോമിനായി നിങ്ങളുടെ പഞ്ചായത്തിന്റെ, മുനിസിപ്പാലിറ്റിയിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *