കറിവേപ്പ് തഴച്ചു വളരാൻ കിടിലൻ വിദ്യ

കറിവേപ്പ് തഴച്ചു വളരാൻ കിടിലൻ വഴിഎല്ലാ വീടുകളിലും അത്യന്താപേക്ഷികമായ ഒന്നാണ് കറിവേപ്പ് ചെടി. വീടുകളിലും ഫ്ളാറ്റുകളിലുമൊക്കെ കറിവേപ്പ് ചെടികൾ ചട്ടിയിലാണെങ്കിലും നട്ടു പിടിപ്പിക്കുന്ന ഒരു ശീലം മലയാളികൾക്കുണ്ട്. കാരണം മലയാളിയുടെ ഭക്ഷണശീലങ്ങളിൽ അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില.എന്നാൽ പലപ്പോഴും കറിവേപ്പ് ചെടികൾ മുരടിച്ചതു പോലെ, വളർച്ചയില്ലാതെ നിന്നു പോവാറുണ്ട്. എന്താണ് ഇതിനൊരു പ്രതിവിധി എന്നു തിരക്കാത്തവരും കുറവായിരിക്കും. കറിവേപ്പ് തഴച്ചു വളരാൻ സഹായിക്കുന്ന ഒരു ഹോംമെയ്ഡ് പരിഹാരം നിർദ്ദേശിക്കാം.തലേ ദിവസത്തെ കഞ്ഞി വെള്ളം മാറ്റി വയ്ക്കുക. ഇതിലേക്ക് വീട്ടിലെ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടിയും ഉള്ളിയുടെ തോലും മുട്ടത്തോടും ചേർക്കുക. +

 

എത്ര കഞ്ഞിവെള്ളമാണ് എടുക്കുന്നത് എന്നതിനു അനുസരിച്ച്, അത്ര തന്നെ പച്ചവെള്ളം ചേർത്ത് ഈ ലായനി നേർപ്പിക്കുക. ഈ ലായനി ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ചെടിക്ക് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. കറിവേപ്പ് മരത്തിനു വേണ്ട പോഷകം നൽകുകയും ചെടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.കറിവേപ്പ് വളരാൻ മാത്രമല്ല, ഇലകളിലെ വെള്ളക്കുത്ത്, പ്രാണിശല്യം, പൂപ്പൽ എന്നിവ ഒഴിവാക്കാനും കഞ്ഞിവെള്ളം നല്ല ഉപാധിയാണ്. നന്നായി പുളിച്ച കഞ്ഞിവെള്ളവും പച്ചവെള്ളവും സമാസമം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഇലകളിൽ സ്പ്രേ ചെയ്തു നൽകിയാൽ മതി. ഇറച്ചി കഴുകിയ വെള്ളം, മീൻ കഴുകിയ വെള്ളം എന്നിവയൊക്കെ കറിവേപ്പ് മരത്തിനു താഴെ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/S0pccDBz-QM

 

Leave a Reply

Your email address will not be published. Required fields are marked *