പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ചിത്രം ഉടൻ

മലയാളക്കരയിൽ സൂപ്പർ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘വർഷങ്ങൾക്ക് ശേഷം ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകി എത്തുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ വിസ്മയിപ്പിക്കുന്നതാണ്. വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

 

 

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ പ്രണവിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ . ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയത് , പ്രണവ് വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ മാത്രം ആണ് അഭിനയിക്കുന്നത് എന്നും ചർച്ചകൾ ഉയരുകയും ചെയ്തു , എന്നാൽ അതിനെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *