Malayalam

ബിഗ് ബോസ് റോക്കിയെ കാണാൻ ലക്ഷങ്ങൾ എയർപോട്ടിൽ

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോക്കി അസി. അത്യാവശ്യം ഫാൻ ബേയ്സും ഉണ്ടാക്കിയ റോക്കി ടോപ് ഫൈവിൽ എത്തുമെന്ന് വരെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സഹ മത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ് റോക്കി. രണ്ടാഴ്ചത്തെ ബി​ഗ് ബോസ് ജീവിതത്തിനുശേഷം അസി റോക്കി കേരളത്തിൽ തിരിച്ചെത്തി. സഹമത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിനാണ് അസി റോക്കി മത്സരത്തിൽ നിന്നും പുറത്തായത്.

 

 

ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മൂത്ത് കയ്യാങ്കളിയായി മാറുകയായിരുന്നു. ഹൗസിൽ നിന്നും പുറത്തായ റോക്കി  രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്ത് തിരികെ എത്തി. പ്രിയ മത്സാർത്ഥിയെ സ്വീകരിക്കാൻ റോക്കി ആരാധകരും സുഹൃകത്തുക്കളുമെല്ലാം എത്തി ചേർന്നിരുന്നു.പുഷ്പ ​ഹാരവും കിരീടവും ധരിപ്പിച്ച് ജയ് വിളികളോടെയാണ് ആരാധകർ റോക്കിയെ വരവേറ്റത്. മാസായി തന്നെയാണ് ആരാധകർക്ക് മുന്നിലേക്കും റോക്കി എത്തിയത്. സ്വീകരണത്തിനുശേഷം റോക്കി ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയും ചെയ്തു. റോക്കി കരഞ്ഞ് മെഴുകിയിട്ടൊന്നുമില്ലെന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top