പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആടുജീവിതം വിജയത്തിലേക്ക്

ക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആടുജീവിതം റെക്കോർഡ് കളക്ഷനിൽ വലിയ ഉയർച്ച , ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം 16.7 കോടി നേടിക്കൊണ്ട് കുതിപ്പ് ആരംഭിച്ച ചിത്രം മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി നേടുന്ന ചിത്രമായി മാറിയിരുന്നു. ഞായറാഴ്ചയോടെയാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഞായറാഴ്ച പിന്നിട്ടപ്പോൾ ആദ്യ നാല് ദിനങ്ങളിൽ നിന്ന് ചിത്രം നേടിയ ആ​ഗോള ​ഗ്രോസ് എത്രയെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് വ്യാഴാഴ്ച പുറത്തെത്തിയ ചിത്രം ഞായറാഴ്ച വരെ നേടിയിരിക്കുന്നത് 65 കോടിയാണ്. മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ വാരാന്ത്യ കളക്ഷനാണ് ഇത്.

 

 

പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, മോഹൻലാൽ നായകനായെത്തിയ ലൂസിഫറിൻറെ റെക്കോർഡ് ആണ് ആടുജീവിതം തകർത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 10 കോടിയിലധികം ലീഡ് ആണ് ആദ്യ വാരാന്ത്യ കളക്ഷനിൽ ആടുജീവിതത്തിന് ഉള്ളതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ ഫോറം കേരളം അറിയിക്കുന്നു. അതേസമയം തിങ്കളാഴ്ചയും മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സ്കൂൾ അവധിക്കാലം ആയതിനാൽ പ്രവർത്തിദിനങ്ങളിലും ചിത്രത്തിന് കാര്യമായ ഡ്രോപ്പ് ഉണ്ടാവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വിദേശ മാർക്കറ്റുകൾക്കൊപ്പം തമിഴ്നാട്ടിലും കർണാടകയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത് , ഇതിനെ കരിച്ചു കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *