ആടുജീവിതത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്

ആടുജീവിതം’ സിനിമയെ പ്രശംസിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല. മലയാള സിനിമയുടെ നാഴികക്കല്ലുകളിൽ ഒന്നാണ് ആടുജീവിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ഹരിപ്പാട് സ്വദേശിയായ നജീബിൻ്റെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങൾക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്ക്രീനിൽ ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും.വേഗത്തിൽ മലയാളത്തിൽ നിന്ന് 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡ് പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ പേരിലായി.

 

സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തെ 50 കോടി ക്ലബ് വേഗത്തിലെത്തിയതിന്റെ റെക്കോർഡ്. ലൂസിഫറും വെറും നാല് ദിവസത്തിലായിരുന്നു കോടി ക്ലബിൽ എത്തിയത്. എന്നാൽ പൃഥ്വിരാജിന്റെ ആടുജീവിതം അഡ്വാൻസ് ടിക്കറ്റ് വിൽപനയുടെ കണക്കുകൾ വ്യക്തമായപ്പോഴേ 50 കോടി ക്ലബിൽ എത്തിയിരുന്നു.ആടുജീവിതം ആഗോളതലത്തിൽ റിലീസിന് 16.7 കോടി രൂപയാണ് നേടിയിരിക്കുന്നതെന്ന് പൃഥ്വിരാജ് പുറത്തുവിട്ട കളക്ഷൻ റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *