Malayalam

ജൂലൈ 12 മുതൽ സ്വർണ്ണ നിയമം 4 പവനിൽ കൂടിയാൽ ഇ-വേ ബിൽ വേണം

സംസ്ഥാനത്ത് സ്വർണം കൊണ്ടു നടക്കുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കാൻ പോകുന്നു. നാല് പവൻ സ്വർണം കൈയ്യിൽ കൊണ്ടു നടക്കണമെങ്കിൽ പോലും ഇനി അംഗീകൃത രേഖയോ ഇ-വേ ബില്ലോ വേണ്ടി വരും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ ഇന്ന് ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചേക്കും.വെറും 32 ഗ്രാം അഥവാ നാല് പവൻ സ്വർണമാണെങ്കിലും ബില്ലില്ലാതെ പിടികൂടിയാൽ നികുതി തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വർണം വിട്ടുകിട്ടൂ.

 

 

പുതിയ നിയമം വരുന്നതോടെ സ്വർണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് കൊണ്ടു പോകുന്നതിന് പോലും ഇ-വേ ബിൽ ആവശ്യമായി വരും. പൊതുജനങ്ങൾ വാങ്ങുന്ന സ്വർണത്തിന് ജുവലറിയിൽ നിന്നുള്ള ബില്ലോ-ഇൻവോയ്‌സോ ഉണ്ടായിരിക്കണം. വീടുകളിലും മറ്റും സ്വർണാഭരങ്ങൾ നിർമിച്ചു നൽകുന്നവരും വ്യക്തമായ രേഖകൾകരുതണം.പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ സ്വർണ ബിസിനസാണ് കേരളത്തിൽ നടക്കുന്നത്. എന്നാൽ അതിന് ആനുപാതികമായ നികുതി വരുമാനം ലഭിക്കാത്തതിനാലാണ് നടപടി. സ്വർണത്തിനൊഴികെ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്ക് നീക്കത്തിനും നിലവിൽ ഇ-വേ ബിൽ നിർബന്ധമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,3

 

https://youtu.be/dqcM3pcci38

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top