ആട് ജീവിതം ഏറ്റവും വേഗത്തിൽ കോടികൾ നേടിയ ചിത്രം

മരുഭൂമിക്കഥകൾ ഒരുപാടു കണ്ട മലയാളിക്ക് മുന്നിലേക്ക് അതൊന്നുമല്ലാത്ത ജീവിതം പറഞ്ഞു തന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം . മലയാളിയായ നജീബ് എന്നയാൾ വിദേശജോലി സ്വപ്നം കണ്ട് ഗൾഫിൽ എത്തി ചതിക്കപ്പെട്ട് അടിമക്ക് തുല്യമായ ജീവിതം നയിച്ച രണ്ടു വർഷങ്ങളെ ആധാരമാക്കി ബെന്യാമിൻ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത് പൂർണ്ണ ആരോഗ്യവാനായി നാട്ടിൽ നിന്നും ഗൾഫിൽ എത്തി അവിടുത്തെ എയർപോർട്ടിൽ കണ്ടെത്തുന്ന അറബിയാൽ വഞ്ചിതനായി ജീവിക്കേണ്ടി വരുന്ന നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ചതിന്റെ അനിവാര്യതയെപ്പറ്റി പൃഥ്വിരാജ് വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു

 

 

നീണ്ട നാളത്തെ മരുഭൂമി വാസത്തിനിടെ സ്വതന്ത്രമായി ജലം ഉപയോഗിക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്ന നജീബ് സിനിമയിൽ ഒരിടത്തുണ്ട്. ഇതിൽ വിവസ്ത്രനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരമൊരു രംഗം എന്തിനു ചെയ്യേണ്ടി വന്നു എന്ന് പൃഥ്വിരാജ് വിശദമാക്കി, എന്നാൽ ഈ ചിത്രം മികച്ച ഒരു കളക്ഷനും നേടിയ ഒരു ചിത്രം ആണ് , വേഗത്തിൽ തന്നെ കോടികൾ കളക്ഷൻ നേടിയ ഒരു ചിത്രം ആണ് ഇത് , കഥാനായകന്റെ ശരീരത്തിൽ സംഭവിച്ച മാറ്റം കണ്ടിട്ട് വേണം അയാൾ മരുഭൂമിജീവിതത്തിൽ എന്തുമാത്രം അനുഭവിച്ചു എന്ന് പ്രേക്ഷകർ മനസിലാക്കാൻ. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാൾ ഇത്രമാത്രം ദുഃഖദുരിതങ്ങൾ അനുഭവിച്ചു എന്ന് ഒരു പ്രേക്ഷകന് മനസിലാക്കി നൽകുകയായിരുന്നു ലക്‌ഷ്യം എന്ന് പൃഥ്വിരാജ് എന്ന നടന്നു സാധിച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *