ATM കാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണേ പുതിയ ഇൻഷുറൻസ് പദ്ധതി

ഇന്നത്തെ കാലത്ത് എടിഎം കാർഡ് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. പ്രധാനമന്ത്രി ജൻ-ധൻ യോജനയും റുപേ കാർഡും പ്രചാരത്തിലായതോടെ എടിഎം സർവ്വസാധാരണമായി. എടിഎമ്മുകൾ ഇപ്പോൾ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമല്ല, പണം സുരക്ഷിതമാക്കുകയും ഇടപാടുകൾ എളുപ്പമാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ, അതിന് കാശ് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. ഒരു ചെറിയ എടിഎം കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ വേഗത്തിൽ നടത്താം. കൂടാതെ, എടിഎം കാർഡ് ഉപഭോക്താക്കൾക്ക് വേറെയും ചില ആനൂകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, പലർക്കും കാശ് കൈമാറ്റം ചെയ്യുന്നതിനപ്പുറം എടിഎമ്മിൽ നിന്നും ലഭിക്കുന്ന സൗജന്യ സേവനങ്ങളെപ്പറ്റി അറിയില്ല. എടിഎം കാർഡ് ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സൗജന്യ ഇൻഷുറൻസ്എ ടിഎം കാർഡ് ഇൻഷുറൻസ് ആണ്.

 

 

ബാങ്ക് ഒരു ഉപഭോക്താവിന് എടിഎം കാർഡ് നൽകിയാലുടൻ ഉപഭോക്താവിന് ആക്‌സിഡന്റൽ ഇൻഷുറൻസ് അല്ലെങ്കിൽ ലൈഫ് ഇൻഷുറൻസ് ലഭ്യമാകും. എന്നാൽ, ഇതേക്കുറിച്ച് വിവരമില്ലാത്തതിനാൽ ചുരുക്കം ചിലർക്ക് മാത്രമേ ഈ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകുന്നുള്ളൂ. ജനങ്ങളിലെ സാമ്പത്തിക സാക്ഷരതയില്ലായ്മയാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഗ്രാമത്തിലെ ജനങ്ങളെ കുറ്റപ്പെടുത്താതിരിക്കാം, വിദ്യാസമ്പന്നരായ നഗരവാസികൾ പോലും എടിഎമ്മുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധിക്കുന്നില്ലെന്നതാണ് സങ്കടകരം. എടിഎമ്മുകൾ വഴി ലഭിക്കുന്ന ഇൻഷുറൻസിനെക്കുറിച്ച് ബാങ്കുകളും ഉപഭോക്താക്കളെ അറിയിക്കുന്നില്ലെന്നതാണ് വാസ്തവം. ക്ലാസിക് കാർഡിന് 01 ലക്ഷം രൂപയും പ്ലാറ്റിനം കാർഡിന് 02 ലക്ഷം രൂപയും സാധാരണ മാസ്റ്റർ കാർഡിന് 50,000 രൂപയും പ്ലാറ്റിനം മാസ്റ്റർ കാർഡ്, വിസ കാർഡ് ഉപഭോക്താക്കൾക്ക് 05 ലക്ഷം രൂപയും ഇൻഷുറൻസ് ലഭിക്കും. പ്രധാനമന്ത്രി ജൻ-ധൻ യോജനയ്ക്ക് കീഴിൽ, ഓപ്പൺ അക്കൗണ്ടുകളിൽ ലഭ്യമായ റുപേ കാർഡ് ഉപഭോക്താക്കൾക്ക് 01 മുതൽ 02 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക,

 

https://youtu.be/qtexzxF-Nls

 

 

Leave a Reply

Your email address will not be published. Required fields are marked *