Malayalam

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിൻറെ ഓർമ്മകൾ പങ്കുവെച്ചു മോഹൻലാൽ സോഷ്യൽ മീഡിയയിൽ

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിൻറെ ഓർമ്മ പങ്കുവച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ വന്നു , മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോഹൻലാൽ മരണപ്പെട്ട ടിടിഇ ഓർത്തത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്റെ മിസ്റ്റർ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയിൽ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വെളപ്പായ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

 

 

കോച്ചിലെ യാത്രക്കാർ നൽകിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്.ജനറൽ ടിക്കറ്റുമായി റിസർവ് കോച്ചിൽ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താൻ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത മൊഴി നൽകിയത്. തന്റെ കൈയിൽ പണമില്ലായിരുന്നുവെന്നും പിഴ നൽകണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറഞ്ഞത്. രജനീകാന്തയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതായും ഇയാൾ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top