മോദിജിയുടെ 2000 കിസാൻ സമ്മാൻ നിധി 4കാര്യങ്ങൾ അറിയണം

രാജ്യത്തെ നിർധനരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കേന്ദ്ര സർക്കാർ പിഎം കിസാൻ സമ്മാൻ നിധി യോജന നടപ്പാക്കിയിരിയ്ക്കുന്നത്. ഈ ക്ഷേമ പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് വർഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നത്. രാജ്യത്തെ കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സർക്കാർ നൽകിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 16 ഗഡുക്കൾ കർഷകർക്ക് നൽകിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പിഎം കിസാൻ 17 -ാം ഗഡു സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാൽ, 17-ാം ഗഡുവിനുള്ള പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നാണ് സൂചനകൾ.

 

റിപ്പോർട്ട് അനുസരിച്ച്, 17-ാം ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് വന്നുചേരാം. അതിനുശേഷം ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ പരിശോധിക്കാം. 17-ാം ഗഡുവും കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുക.കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതിയിൽ ഇപ്പോൾ നിരവധി മാറ്റങ്ങൾ ആണ് ഉണ്ടായിരിയ്ക്കുന്നത്. നേരത്തെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ ഗുണഭോക്താവിൻറെ സ്റ്റാറ്റസ് പരിശോധിക്കുന്ന രീതി പൂർണമായും മാറിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/u73KSb2SMwQ

Leave a Reply

Your email address will not be published. Required fields are marked *