പെൻഷൻവിതരണ ഏപ്രിൽ മുതൽ വീണ്ടും ആരംഭിക്കും അവസാനഘട്ടത്തിലേക്ക്

സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രൂപ വീതമാണ്‌ ഓരോരുത്തർക്കും ഉറപ്പാക്കിയത്‌. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.

 

 

6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മാത്രം ശേഷിക്കെ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാർ. ചൊവ്വാഴ്ച മുതൽ 3200 രൂപ വീതം വിതരണം ചെയ്ത് തുടങ്ങും. റംസാൻ – വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് വിതരണം പൂർത്തിയാക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഏഴ് മാസത്തെ കുടിശികയായിരുന്നു ഉണ്ടായിരുന്നത്. ഇനി നാല് മാസത്തെ പെൻഷൻ കൂടി ബാക്കിയുണ്ട്. എന്നാൽ ഇനിയും പലർക്കും പെൻഷൻ ലഭിക്കാൻ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *