Malayalam

ഹൈക്കോടതി വിധിക്ക് ശേഷം എല്ലാ കണ്ണുകളും യോഗിയിലേക്ക്

ഹൈക്കോടതി വിധിക്ക് ശേഷം എല്ലാ കണ്ണുകളും യോഗിയിലേക്ക് സംസ്ഥാനത്ത് മദ്രസകൾ പ്രവർത്തിക്കുന്നതിന് ആധാരമായ ഉത്തരപ്രദേശ് മദ്രസ നിയമം 2004 ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധി ഉയർത്തുന്നത് നിരവധി ആശങ്കകൾ. മാർച്ച് 22നാണ് യുപിയിലെ മദ്രസകൾ അടച്ചു പൂട്ടാൻ സാധ്യത തുറക്കുന്ന കോടതി വിധിയുണ്ടായിരിക്കുന്നത്. ഇത് പതിനായിരത്തോളം മദ്രസ അധ്യാപകരുടെയും 26 ലക്ഷത്തിലധികം മദ്രസ വിദ്യാർത്ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കും എന്നാണ് വിലയിരുത്തലുകൾ.സംസ്ഥാനത്ത് 16,513 മദ്രസകളാണ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്നത്. 560 എണ്ണത്തിന് സർക്കാർ സഹായവും ലഭിക്കുന്നുണ്ട്. 8,400ലധികം സ്വകാര്യ മദ്രസകൾ സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

 

2004 ലെ യുപിദ്രസ നിയമത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇവയുടെ പ്രവർത്തനം.ഇവയുടെ പ്രവർത്തനമാണ് വിധിയെ തുടർന്ന് കോടതിയിലായിരിക്കുന്നത്. പ്രൈമറി, സെക്കൻഡറി, ഇൻറർമീഡിയറ്റ് തലങ്ങളിൽ സാധാരണ സർക്കാർ സ്‌കൂളുകളിലേക്ക് മദ്രസയിൽ പഠിക്കാൻ ചേർക്കാൻ അടയന്തിര സ്വീകരിക്കാൻ ആദിത്യനാഥിൻ്റെ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാർ സ്കൂളുകളാൽ ആവശ്യത്തിനനുസരിച്ച് അധിക സീറ്റുകൾ സൃഷ്ടിക്കണം, ആവശ്യമെങ്കിൽ ഈ വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻപുതിയ സ്കൂളുകൾ സ്ഥാപിക്കണം എന്നാണ് അലഹബാദ് ഹൈക്കോടതി വിധിയിൽ പറയുന്നത്. ജസ്റ്റിസുമാരായ വിവേക് ​​ചൗധരിയും സുഭാഷ് വിദ്യാർത്ഥിയും ഉൾപ്പെട്ടെ ഹൈക്കോടതി ബെഞ്ചിൻ്റെ ഉത്തരവ്. തിടുക്കപ്പെട്ടുള്ള ഈ വിധി സംസ്ഥാന വ്യാപകമായി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top