ഇത് ലാലേട്ടന് വേണ്ടി അവർ ഒരുക്കുന്ന ഒരു ഫാൻബോയ് ഐറ്റം ഉടൻ

മലയാളത്തിൽ യുവ സംവിധായക നിരയിൽ സിനിമയുടെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ സംവിധായകനും മലയാളത്തിൻറെ മോഹൻലാലും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ , മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിന്റെ 360-ാം ചിത്രമാണിത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ യുവ സംവിധായക നിരയിൽ സിനിമയുടെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ സംവിധായകനും മലയാളത്തിൻറെ മോഹൻലാലും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന.

‘എൽ’ ലോഡിങ് എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘L 360’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമാണം.ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. ലുക്മാൻ അവറാൻ, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുണൊരുക്കിയ ആദ്യ ചിത്രം ഓപ്പറേഷൻ ജാവ വലിയ രീതിയിൽ ശ്രദ്ധിക്കപെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു സിനിമയായിരുന്നു സൗദി വെള്ളക്ക. വലിയ നിരൂപക പ്രശംസക്കൊപ്പം നിരവധി അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു വർഷത്തിന് ശേഷം തരുൺ വീണ്ടും സംവിധാന രംഗത്തേക്കെത്തുന്ന വാർത്ത ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അന്നൗൺസ്‌മെന്റ് പോസ്റ്ററിനോടൊപ്പമുള്ള ‘എൽ’ ആകാംഷയുടെ തോതും വർധിപ്പിച്ചിട്ടുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published. Required fields are marked *