രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപ അക്കൗണ്ടിലേക്ക്..

പെൻഷൻ വാങ്ങാൻ അർഹരായ വ്യതികൾക്കായി സർക്കാർ സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. ഘട്ടം ഘട്ടമായി ഓരോ വ്യതികളിലേക്കും പെൻഷൻ തുകയായ 1600 രൂപ വീതം എത്തിച്ചേരുന്ന സമയമാണ് ഇത്. 2023 ഡിസംബർ മാസത്തെ കുടിശ്ശികയായി നിന്നിരുന്ന തുകയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

മെയ് 29 ന് പെൻഷൻ തുക ബാങ്ക് അക്കൗണ്ടിൽ എത്തും എന്ന് പറഞ്ഞിരുന്നു എങ്കിലും, ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞായിരിക്കും പെൻഷൻ എത്തുന്നത്. മാത്രമല്ല പെൻഷൻ ഉപഭോക്താക്കൾക്കായി കുടിശ്ശികയായി നിക്കുന്നത് 5 മാസത്തെ പെൻഷൻ തുകയാണ്.

മെയ് മാസത്തെ പെൻഷൻ വിതരണത്തിൽ ഇതുവരെ പെൻഷൻ കിട്ടാത്തവർക്ക് വരും ദിവസങ്ങളിൽ തന്നെ പെൻഷൻ തുക എത്തുന്നതാണ്. കൈകളിൽ സ്വീകരിക്കുന്ന ചിലർക്ക് പെൻഷൻ തുക ലഭിക്കാൻ വൈകും. എന്നാൽ ജനുവരി മുതൽ മെയ് വരെ ഉള്ള ക്ഷേമ പെൻഷനാണ് ഇനി ബാക്കിയായി ലഭിക്കാൻ ഉള്ളത്. കുടിശ്ശികയായി 8000 രൂപയോളം ഉപഭോക്താക്കൾക്ക് ലഭിക്കാനുണ്ട്.

സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വിഹിതം ചേർത്താണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ വിതരണം ചെയ്താൽ മാത്രമേ കേന്ദ്ര സർക്കാർ വിഹിതം ലഭിക്കുകയുള്ളു. ജൂൺ മാസം മുതൽ പെൻഷൻ മുടങ്ങാതെ തന്നെ വിതരണം ചെയ്യുന്നതാണ്. എന്നാൽ രണ്ടോ മൂന്നോ മാസത്തെ പെൻഷൻ തുക ഒരുമിച്ച് ലഭിക്കും എന്ന കാര്യത്തിൽ ആരും പ്രതീക്ഷ വേണ്ട. എന്നാൽ ഓണം പോലെ ഉള്ള ആഘോഷ സമയങ്ങളിൽ സംസ്ഥാന സർക്കാർ രണ്ടുമാസത്തെ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *