ഇന്ന് തന്നെ ചെയ്യണം, പിനീട് ഒരു അവസരം ലഭിക്കില്ല

ഇന്ന് മെയ് 31 , നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന അറിയിപ്പ്. റേഷൻ കാർഡ് ഉള്ളവർക്കായി സൗജന്യ റേഷൻ വിതരണത്തിന്റെ അവസാന തിയതി ഇന്നാണ്. എന്നാൽ ഇന്ന് നിങ്ങൾ പോയി വാങ്ങിയില്ല എങ്കിൽ ഈ മാസം അനുവദിച്ച സൗജന്യ റേഷൻ ഇനി ലഭിക്കുന്നതല്ല. മാത്രമല്ല supplyco , മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന 5 കിലോ കെ റൈസ് ഉം മറ്റ് ഏതെങ്കിലും അരി 5 കിലോയും ഉൾപ്പെടെ 10 കിലോ തുടങ്ങി നിരവധി സബ്സിഡി ഉത്പന്നങ്ങളും വാങ്ങാനായി ഈ അനുകൂല്യങ്ങളോടെ സാദിക്കും. ഈ സഹായങ്ങൾ നിങ്ങൾ വാങ്ങിയിട്ടില്ല എങ്കിൽ തീർച്ചയായും വാങ്ങേണ്ടതാണ്.

സംസ്ഥാനത്ത ഉഷ്ണ തരംഗം മൂലം കൃഷി നശിച്ചവർക്കും, വേനൽ മഴയിൽ കൃഷി നശിച്ചവർക്കും പരാതികൾ നൽകാനായുള്ള പോർട്ടൽ തുടങ്ങിയിരിക്കുകയാണ്. ഈ പോർട്ടൽ വഴി നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. കൃത്യമായി അപേക്ഷകൾ നല്കുകയാണെകിൽ അർഹരായവർക്ക് ഉള്ള സഹായം ബാങ്ക് അക്കൗണ്ട് മുഗേന നിങ്ങളിലേക്ക് എത്തും.

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, കൃഷി ഭൂമിയെ കുറിച്ചുള്ള വിവരങ്ങളും കൃത്യമായി തന്നെ സമർപ്പിക്കേണ്ടതാണ്. അതിന് മുൻപ് കൃഷിഭവനിൽ പോയി നിങ്ങൾക്ക് എന്തെല്ലാം നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് കൃത്യമായി അറിയിക്കേണ്ടതാണ്. അതിനു ശേഷം മാത്രമേ പരാതി ഓൺലൈൻ ആയി നൽകാൻ കഴിയു.

കിസാൻ സമ്മാൻ നിധി വാങ്ങുന്ന നിരവധിപേരാണ് നമ്മുടെ കേരളത്തിൽ ഉള്ളത്. കർഷകർക്കായി സഹായം എന്ന രീതിയിൽ പ്രധാന മന്ത്രി ആരംഭിച്ച പദ്ധതിയാണ് ഇത്. എന്നാൽ ഈ പദ്ധതിയുടെ ഭാഗമായവർ KYC , ലാൻഡ് സീഡിംഗ് എന്നീ പ്രക്രിയകൾ ചെയ്യാനുള്ള ഒരു സമയമാണിത്. ഇത് ചെയ്യാത്തവർക്ക് ഇപ്പോൾ ചെയ്യാവുന്നതാണ്. അത് ഈ മെയ് മാസം 31 ന് മുൻപായി തന്നെ ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ മുടങ്ങിയവർക്കും കൃത്യമായി തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുകയുള്ളു. മുൻപ് ചെയ്തവർ ഇപ്പോൾ ചെയ്യേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *