പ്രണവിന്റെ വിശേഷം പങ്കുവെച്ചു ധ്യാൻ ശ്രീനിവാസൻ

പ്രണവിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിറ്റ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ  തിര എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. ഒത്തിരിയോർമകളുള്ള സെറ്റാണ് വർഷങ്ങൾക്കു ശേഷം സിനിമയുടേത്. പ്രണവിനെ കുറിച്ച് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.

 

 

മലയാളം എഴുതാനും വായിക്കാനും പുള്ളിക്ക് ബുദ്ധിമുട്ടുണ്ട്. എല്ലാ ഡയലോഗും ഇംഗ്ലീഷിലാക്കി സ്ക്രിപ്റ്റ് മൊത്തം, കൗണ്ടർ ഡയലോഗടക്കം പഠിച്ചിട്ടാണ് അവൻ വന്നത്. പിന്നെ ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ, മോഹൻലാൽ എന്ന നടൻ്റെ മകൻ എന്ന ഫീലേ പുള്ളി തരില്ല.എല്ലാവരോടും ഒരുപോലെ പെരുമാറാൻ പറ്റുന്ന ആളുകളോട് നമുക്ക് ഭയങ്കര ഒരു ഇഷ്ടമായിരിക്കുമല്ലോ. സെറ്റിലുള്ള എല്ലാവരുടെ അടുത്തും ഒരുപോലെ പെരുമാറുന്ന ആളാണ്. ഇത്രയും വലിയ നടൻ്റെ മകനാണെന്ന ചിന്തയില്ലാതെയുള്ള ആ പെരുമാറ്റവും ബിഹേവിയറുമാണ് അയാളോട് നമുക്ക് ഒരു ഇഷ്ടം തോന്നിപ്പിക്കുന്നത്. എന്നാൽ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഈ ചിത്രം ഏപ്രിൽ മാസം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/fSlmCyW92Lg

Leave a Reply

Your email address will not be published. Required fields are marked *