നിരാശരായി ജനങ്ങൾ, പെൻഷൻ പുതിയ അറിയിപ്പ്..

സംസ്ഥാനത്തെ പെൻഷൻ വിതരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്തയാണ് വന്നിരിക്കുന്നത്. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മെയ് 29 ന് ആരംഭിക്കും എന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. അതുകൊണ്ടുതന്നെ പെൻഷൻ വാങ്ങാൻ അർഹരായവർ എല്ലാം തന്നെ വളരെ അതികം പ്രതീക്ഷകളോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ 29 ന് ആരുടേയും അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. പലരും പെൻഷൻ വന്നെന്ന് കരുതി ATM കാർഡുമായി പണം പിൻവലിക്കാൻ പോയി എങ്കിലും. അക്കൗണ്ടിൽ പണം ഉണ്ടായിരുന്നില്ല.

മറ്റു പെൻഷനുകളായ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, പോലെ ഉള്ള മറ്റു പെൻഷൻ വാങ്ങുന്നവരുടെ അക്കൗണ്ടിലേക്കും പണം എത്തിട്ടിയിട്ടില്ല. എന്നാൽ അതികം വൈകാതെ വരും ദിവസങ്ങളിലായി പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് എത്തും എന്ന സന്തോഷവാർത്തയാണ് സംസ്ഥാന സർക്കാരിന് അറിയിക്കാനുള്ളത്.

അക്കൗണ്ട് വഴി വാങ്ങുന്നവർക്കും, കൈകളിലേക്ക് നേരിട്ട് പെൻഷൻ തുക സ്വീകരിക്കുന്നവർക്കും അവരുടെ വീടുകളിലേക്ക് എത്തിയുള്ള വിതരണം ഉടൻ തന്നെ ആരംഭിക്കും. അതുകൊണ്ടുതന്നെ ആരും നിരാശപ്പെടേണ്ടതില്ല. സംസ്ഥാന സർക്കാർ ഇനി എല്ലാ മാസങ്ങളിലും മുടങ്ങാതെ തന്നെ പെൻഷൻ തരും എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. അതുപോലെ തന്നെ കൃത്യമായി പെൻഷൻ തുക കൈകളിലേക്ക് വന്നുചേരട്ടെ. എല്ലാവരും പെൻഷൻ വാങ്ങാനായി തയ്യാറായിക്കോ.

സംസ്ഥാന സർക്കാർ ഇത്തവണത്തെ പെൻഷൻ നൽകാനായി 900 കോടിയോളം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പെൻഷൻ തീർച്ചയായും അർഹരായവർക്ക് ലഭിക്കുന്നതാണ്. കഴിഞ്ഞ തവണ കൃത്യമായി മാസ്റ്ററിങ് ചെയ്യാത്തവരായി ആരെങ്കിലും ഉണ്ട് എങ്കിൽ, ഉടനെ തന്നെ മാസ്റ്ററിങ് ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ ഇനിയുള്ള സർക്കാർ സഹായങ്ങൾ നിങ്ങളിലേക്ക് കൃത്യമായി എത്തുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *