ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർക്ക് സുപ്രധാന അറിയിപ്പ്, അക്കൗണ്ട് മരവിപ്പിക്കും

ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സംസ്ഥാനത്തെ ചില ബാങ്ക് അക്കൗണ്ടുകൾ രണ്ട് ദിവസത്തിനകം മരവിപ്പിക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവരാണ് ഇത് അറിഞ്ഞിരിക്കേണ്ടത്. മിനിമം ബാലൻസ് ഇല്ലാതെയും, വര്ഷങ്ങളായി ഉപയോഗിക്കാതെയും ഉള്ള അക്കൗണ്ടുകൾക്ക് എതിരെ ബാങ്ക് നടപടികൾ സ്വീകരിക്കാൻ പോവുകയാണ്.

ജൂൺ 1 മുതൽ മരവിപ്പിച്ച അക്കൗണ്ടുകൾ പിനീട് പ്രവർത്തിപ്പിക്കാനായി സാധിക്കുന്നതല്ല. നിങ്ങളുടെ അക്കൗണ്ട് നഷ്ടമാവാതിരിക്കണം എങ്കിൽ. ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ സന്ദർശിച്ച് KYC നടത്തി, മിനിമം ബാലൻസ് നിലനിർത്തേണ്ടതാണ്.

മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കായും പുതിയ അറിയിപ്പ് വന്നിരിക്കുന്നു. KYC അപ്ഡേറ്റ് ബാങ്കുകൾ അറിയിക്കുന്ന സമയത്ത് കൃത്യമായി ചെയ്യേണ്ടതാണ്. ചെയ്യാതിരിക്കുമ്പോഴാണ് അക്കൗണ്ട് മരവിപ്പിക്കൽ പോലെ ഉള്ള നടപടികൾ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഒരു തവണ അക്കൗണ്ട് മരവിപ്പിച്ചാൽ അക്കൗണ്ട് പുതുക്കാനായി KYC രേഖ സമർപ്പിക്കേണ്ടതാണ്. എന്നാൽ മാത്രമേ തുടർന്ന് അക്കൗണ്ട് ഉപയോഗിക്കാനായി സാധിക്കുകയുള്ളു. എപ്പോൾ പുതുക്കണം എന്നത് ബാങ്ക് SMS ലൂടെയും ഇമെയിൽ ലൂടെയും നമ്മളിലേക്ക് എത്തിക്കും. ചില ബാങ്കുകൾ വിളിച്ച് അറിയിക്കാറും ഉണ്ട്.

കൃത്യമായി ബാങ്കിന്റെ ബ്രാഞ്ചിൽ സന്ദർശിച്ചാൽ മാത്രമേ KYC പ്രക്രിയ പൂർത്തിയാകാൻ സാധിക്കു. അല്ലാതെ വരുന്ന അനാവശ്യ ലിങ്കുകളും, otp അയക്കാൻ പറഞ്ഞുള്ള മെസ്സേജുകളും ചില തട്ടിപ്പ് സംഘങ്ങൾ അയക്കുന്നതാണ്. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായി വായിച്ച് മനസിലാക്കേണ്ടതാണ്. അല്ലെങ്കിൽ നിങ്ങളുടെ ബ്രാഞ്ചിൽ വിളിച്ച് അന്വേഷിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *