തിയേറ്ററിൽ തീപ്പൊരിയാകാൻ മമ്മൂക്കയുടെ ടർബോ

ഈ തിയേറ്റർ ആഘോഷം തുടരുമെന്ന് ഉറപ്പ് നൽകുന്ന റിലീസുകളാണ് അടുത്ത മാസങ്ങളിൽ മലയാളത്തിൽ വരുന്നത്. ആടുജീവിതവും ആവേശവുമെല്ലാം അടങ്ങുന്ന ആ പട്ടികയിലേക്ക് മമ്മൂട്ടി ചിത്രം ടർബോയും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. തിയേറ്ററുകൾക്കുള്ള എഗ്രിമെന്റുകൾ അയച്ചതായും ചാർട്ടിങ്ങുകൾ ആരംഭിച്ചതായും സൂചനകളുണ്ട്. മെയ് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവർത്തകർ എന്നാണ് സൂചന.

 

ആക്ഷങ്ങൾ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ പർസ്യുട്ട് ക്യാമറ ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , ചിത്രം ഉടൻ റിലീസ് ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *