കൊല്ലം വാഹനാപകടം 10 പേർക്ക് ഗുരുതര പരിക്ക്

വാഹന അപകടങ്ങൾ പതിവ് ആണ് കേരളത്തിൽ എന്നാൽ നിരവധി അപകടകൾ ആണ് ഓരോ ദിവസവും ഉണ്ടാവുന്നത് എന്നാൽ അത്തരത്തിൽ ഒരു ദേശത്തെ നടുക്കിയ ഒരു അപകടം ആണ് ഇത് ,കൊല്ലത്തെ നടുക്കി വൻ അപകടം ,10 പേർക്ക് ഗുരുതര പരിക്ക് കൊല്ലം ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾക്ക് ദാരുണാന്ത്യം. ഒൻപത് പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഭിന്നശേഷിക്കാരനും തമിഴ്‌നാട് കൊടമംഗലം സ്വദേശിയുമായ പരശുരാമനാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

 

അപകടത്തിൽപ്പെട്ട എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. സംഭവം നടന്നത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇവരുടെ പുറത്തേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനും പരിക്കേറ്റിട്ടുണ്ട്.ഇയാളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

 

Leave a Reply

Your email address will not be published. Required fields are marked *