ശബരിമലയിൽ തിരക്കും ചൂടും അയ്യപ്പന്മാർ ദുരിതത്തിൽ

ശബരിമലയിൽ തിരക്കും ചൂടും കാരണം നിലക്ക് കാല് കുത്താനാകാതെ അയ്യപ്പന്മാർ വളരെ ദുരിതത്തിൽ പകൽ കത്തുന്ന ചൂട്. രാത്രി അതി ശൈത്യം. ഇതൊന്നും വകെവയ്ക്കാതെ തീർഥാടകർ സന്നിധാനത്ത് വളരെ അതികം കഷ്ടപ്പാടുകൾ അനുഭവിക്കുകാണ് ,
തിരക്കുകൂടുമെന്ന് കരുതിയ ശനി, ഞായർ ദിവസങ്ങളിൽ ശബരിമലയിൽ വലിയ ഭക്തജനത്തിരക്കുണ്ടായില്ല. എന്നാൽ തിങ്കൾ, ചൊവ്വ സന്നിധാനത്ത് വൻ തിരക്കാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. ദർശനത്തിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. നെയ്യഭിഷേകത്തിനും ഇതു തന്നെയായിരുന്നു അവസ്ഥ.തിരക്കുകൂടുന്ന ഘട്ടങ്ങളിൽ പമ്പയിൽനിന്ന് ഘട്ടം ഘട്ടമായേ ഭക്തരെ മുകളിലേക്ക് വിടൂ. ദർശനം കഴിഞ്ഞ് സന്നിധാനത്ത് നിന്ന് ആളിറങ്ങുന്ന മുറയ്ക്കാണിവരെ കടത്തിവിടുക.

 

 

സാധാരണ രീതിയിൽ പമ്പയിൽ ആരെയും തടയില്ലെന്ന് പോലീസ് പറഞ്ഞു. തിരക്ക് കൂടിയാൽ നിലയ്ക്കലും തീർഥാടകരെ തടയും.ഇപ്പോൾ വഴിയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾ ഉള്ളത് ഭക്തർക്ക് ആശ്വാസമാകുന്നു. ഇടത്താവളങ്ങളിൽ വിശ്രമിച്ച ശേഷമേ മല കയറാവൂ എന്ന് ഡോക്ടർമാരും ഓർമ്മിപ്പിക്കുന്നു.
ദിവസങ്ങളായി ശബരിമലയിലെ കാലാവസ്ഥ പ്രതികൂലമാണ്. രാത്രി മിക്കപ്പോഴും കൊടുംതണുപ്പാണ്. പകൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടും. ഭക്തരുടെ കൽ പൊള്ളി ഓടുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ദർശനത്തിന് എത്തുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തീർഥാടകരാണ്. ഈ പ്രശനങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *