കുടിശ്ശിക പെൻഷൻ വിതരണം, സുപ്രധാന അറിയിപ്പ് വന്നു.. – Pension Dues Updates (Finance)

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സംസ്ഥാനത്ത 62 ലക്ഷത്തോളം ആളുകൾക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാനായി ഉള്ളത്. ഒപ്പം മറ്റു പെൻഷനുകളും ലഭിക്കാൻ അർഹത ഉള്ള നിരവധി ആളുകൾ ഉണ്ട്. 1600 രൂപ എന്ന രീതിയിലാണ് സാധാരണയായി സംസ്ഥാന സർക്കാർ പെൻഷൻ നൽകി വരുന്നത്. നമ്മുടെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പെൻഷൻ നൽകുന്ന സംസ്ഥാനവും കേരളമാണ്.

Pension Dues Updates (Finance)

എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി പെൻഷൻ കൃത്യമായി ലഭിക്കാത്ത അവസ്ഥയിലാണ് പെൻഷൻ ഉപഭോക്താക്കൾ ഉള്ളത്. അതിന്റെ പ്രധാന കാരണം ഖജനാവിൽ ആവശ്യത്തിനുള്ള പണം ഇല്ല എന്നത് തന്നെയാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടുതന്നെ രണ്ടോ, മൂന്നോ മാസത്തെ പെൻഷൻ ഒരുമിച്ചാണ് നൽകി വന്നിരുന്നത്.

April Month Pension Dues

എന്നാൽ പുതിയ അറിയിപ്പ് പ്രകാരം ഏപ്രിൽ മാസം മുതൽ കൃത്യമായി പെൻഷൻ നൽകും എന്നാണ് അറിയാൻ കഴിയുന്നത്. അതിനുവേണ്ട എല്ലാ നടപടികളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. അതിനോടൊപ്പം കുടിശ്ശിക പെൻഷൻ ലഭിക്കാനായി ഒരുപാട് ഉപഭോക്താക്കൾ ഉണ്ട്.

Latest Kshema Pension Updates

കുടിശ്ശിക പെന്ഷനുമായി ബന്ധപ്പെട്ട ഒരു വാർത്തയും ഇപ്പോൾ വന്നിരിക്കുന്നു. 5 മാസത്തെ കുടിശ്ശിക പെന്ഷനാണ് ഇതുവരെ ലഭിക്കാനുള്ളത്. എന്നാൽ അതിൽ ഒരു മാസത്തെ പെൻഷൻ തുക ഈ മാസം വിതരണം ചെയ്യും എന്ന പ്രഖ്യാപനം നേരത്തെ വന്നിരുന്നു. എന്നാൽ എന്നാണ് അത് അക്കൗണ്ടിലേക്ക് എത്തുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുടിശ്ശിക പെന്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ ഉടനെ തന്നെ നിങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *