മമ്മൂട്ടി സുരേഷ് ഗോപി സിനിമയുടെ ഷൂട്ടിങ്ങ് ഈ മാസം ആരംഭിക്കും

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഖ്യാപനമാണ് മമ്മൂട്ടിയും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രത്തിന്റേത്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.സിനിമയിൽ ഒരു സുപ്രധാന വേഷത്തിലാകും സുരേഷ് ഗോപി എത്തുക എന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ ചിത്രത്തിൽ ഒരു സൂപ്പർതാരത്തിന്റെ കാമിയോയുണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ന്യൂഡൽഹി, നായർസാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി മലയാളത്തിലെ നിരവധി ക്ലാസിക്കൽ സിനിമകളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

 

ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിന്റെ ദി കിംഗ് ആൻഡ് ദി കമ്മീഷണർ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.ഏപ്രിലിൽ ആയിരിക്കും മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യുക. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, മഹേഷ് നാരായണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. യുഎസിലും യുകെയിലും ഡൽഹിയിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.ടൈം ട്രാവൽ ഴോണറിൽ കഥ പറയുന്ന സിനിമയ്ക്കായി നടന്റെ സമ്മതം കിട്ടാൻ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു സംവിധായകൻ. എന്നാൽ ചിത്രം വലിയ പ്രതീക്ഷയിൽ തന്നെ ആണ് ഒരുക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *