Malayalam

ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ പെൻഷൻ 3200 വിതരണം വീണ്ടും

സംസ്ഥാനത്ത് റമദാൻ-വിഷു ആഘോഷ ദിനങ്ങളിൽ ക്ഷേമ പെൻഷൻകാരുടെ കൈകളിൽ എത്തുന്നത് 3200 രൂപ വീതം. പെൻഷൻ രണ്ടു ഗഡുക്കൽ ഒരുമിച്ച് നാളെ അർഹരുടെ കൈകളിലെത്തും.62 ലക്ഷം ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനക്കെതിരെ കേരളം കോടതി നടപടികളിലേക്കു കടന്നതോടെയാണ് അർഹമായ വിഹിതത്തിൽ നിന്നു പണം നൽകാൻ കേന്ദ്രം തയ്യാറായത്. ഇതോടെയാണ് പെൻഷൻ വിതരണം അടക്കമുള്ള നടപടികൾ സുഗമമായത്. പെൻഷൻ മുടങ്ങിയത് പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിച്ചച്ചട്ടിയുമായി പലരും സമരത്തിനിറക്കിയതോടെ പെൻഷൻ മുടങ്ങിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.62 ലക്ഷം പേർക്കാണ് 1600 രൂപവീതമുള്ള പെൻഷൻ നേരിട്ടു വീടുകളിൽ എത്തിക്കുന്നത്. നേരത്തെ 600 രൂപയുണ്ടായിരുന്ന പെൻഷൻ 1600 രൂപയായി ഉയർത്തിയതോടെ മാസം 1000 കോടിരൂപയാണ് പെൻഷൻ വിതരണത്തിന് ആവശ്യമായി വരുന്നത്. സർകാർ അറിയിപ്പ് ഇപ്പോൾവന്നുഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ പെൻഷൻ 3200 വിതരണം കൃത്യമായി നടക്കും ഏതാനും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/C6lmg4YE8Y8

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top