ആടുജീവിതത്തിൻ്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ആദ്യ പ്രതികരണം മികച്ചത്

ആടുജീവിതത്തിൻ്റെ പ്രിവ്യൂ ഷോ കഴിഞ്ഞു എന്ന വാർത്തകൾ വരുന്നു , ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽക്കൂടി ഉയർത്താൻ കെൽപ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരത്തിൽ തെലുങ്കാനയിൽനിന്ന് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്തെത്തുകയാണ്.

 

 

മൈത്രി മൂവി മേക്കേഴ്‌സാണ് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ചിത്രം വിതരണം ചെയ്യുന്നത്. തെലുങ്ക് സിനിമയിലെ ശ്രദ്ധേയരായ ചലച്ചിത്രപ്രവർത്തകർക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമായായി പ്രിവ്യൂ ഷോ അവർ സംഘടിപ്പിച്ചിരുന്നു. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്‌പെഷൽ സ്‌ക്രീനിംഗ്. ചിത്രം കണ്ടതിന് ശേഷമുള്ള സിനിമാപ്രവർത്തകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്‌സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവൻ കയ്യടി നേടുമെന്നും അവർ കൂട്ടിച്ചേർത്തു. ബ്ലെസിയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുന്നു. എന്നാൽ ഈ ചിത്രം എല്ലാവരും വലിയ പ്രതീക്ഷയിൽ ഇരുന്ന ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *