പ്രണവ് മോഹൻലാൽ വീണ്ടും സിനിമയിൽ പ്രതീക്ഷയോടെ പ്രേക്ഷകർ

പ്രണവ് മോഹൻലാൽ ചിത്രങ്ങൾ കാണാൻ വളരെ അതികം കാത്തിരിക്കണം എന്നും പറയുന്നവർ ആണ് മലയാളികൾ , എന്നാൽ ഒരു സിനിമ കഴിഞ്ഞിട്ടു വർഷകൾക്ക് ശേഷം തന്നെ ആണ് ഒരു മറ്റു ചിത്രം വരുന്നത് , എന്നാൽ അത്തരത്തിൽ ഒരു ചിത്രം ഇപ്പോൾ വരുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന പുതിയ ചിത്രമായ ‘വർഷങ്ങൾക്ക് ശേഷത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജനഹൃദയങ്ങൾ കീഴടക്കിയ ഹൃദയം എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം എന്ന സവിശേഷതയും സിനിമയ്ക്കുണ്ട്.സൗഹൃദവും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ  വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് വിവരം.സിനിമയിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്.

 

 

‘വർഷങ്ങൾക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണവിൻറെ പിറന്നാൾ ദിനത്തിലാണ് അണിയറക്കാർ പ്രഖ്യാപിച്ചത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. എന്നാൽ ഒരു മികച്ച ചിത്രം ആയിരിക്കും എന്നാണ് പറയുന്നത് , ഏറെ പ്രതീക്ഷകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരിക്കും ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *