വൈദ്യുതി ചാർജ് വർധനവരുത്തി കേരള സർക്കാർ

വൈദ്യുതി ചാർജ് വർധന രണ്ട് രീതിയിൽ ബാധിക്കും 240 യൂണിറ്റ് വൈദ്യുതി ഉപയോ​ഗിക്കുന്നവർ കരുതലോടെ നീങ്ങണം വർദ്ധനവ് വരുത്തി kseb ,കേരളപ്പിറവിയാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്താനുള്ള കെഎസ്ഇബിയുടെ നീക്കത്തിൽ വെട്ടിലായത് ഇടത്തരം വരുമാനമുള്ള കുടുംബങ്ങളാണ്. വൈദ്യുതിയുടെ ശരാശരി ഉപഭോഗത്തിൽ നിന്നും ചെറിയൊരു വർധന ഉണ്ടായാൽപോലും ബിൽ തുകയിൽ, ഇവർക്ക് കനത്ത ആഘാതം നേരിടേണ്ടി വരുമെന്നതാണ് കാരണം. ഇതിനോടൊപ്പം സബ്സിഡി നിർത്തലാക്കുമെന്ന ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്, മാസം വൈദ്യുതിയുടെ ഉപയോഗം 200 മുതൽ 250 യൂണിറ്റ് വരെയുള്ളവരാകുന്നു.

 

 

എന്നാൽ, പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളിലേക്ക് കടന്നാൽ, തുടക്കം മുതലുള്ള ഓരോ യൂണിറ്റ് വൈദ്യുതിക്കും ആ വിഭാഗത്തിൽ യൂണിറ്റിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് വീതം മൊത്തം ഉപയോഗത്തിനും നൽകേണ്ടിവരും. ഉദ്ദാഹരണത്തിന്, പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 5.80 രൂപ വീതവും പ്രതിമാസം 350 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 6.60 രൂപ വീതവും അത്തവണ ഉപയോഗം രേഖപ്പെടുത്തിയ മൊത്തം വൈദ്യുതി യൂണിറ്റിനുമായി ഈടാക്കുന്നവിധം ബിൽ തുക കണക്കാക്കും. അതായത്, 200 മുതൽ 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗത്തിൽ ചെറിയ വർധനയുണ്ടായാൽ, വൈദ്യുതി ബില്ലിൽ ഗണ്യമായ തുക അധികം നൽകേണ്ടി വരുമെന്ന് പറയുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/FFvGH2PAHyY

Leave a Reply

Your email address will not be published. Required fields are marked *