ബ്ലെസിയുടെ സൃഷ്ടി മലയാള സിനിമക്ക് വലിയ മുതൽ കൂട്ടായി സിനിമകൾ

മലയാള സിനിമയുടെ നടനവിസ്മയം ആണ് മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത് ഒട്ടനവധി സിനിമകളാണ്. മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത വിധത്തിലുള്ളതാണ് അവയിലെ ഓരോ കഥാപാത്രങ്ങളും. അതിൽ പ്രധാനപ്പെട്ട വേഷമാണ് ‘രമേശൻ നായർ’. സംവിധായകൻ ബ്ലെസി അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രം തന്മാത്രയിലേതാണ് ഈ കഥാപാത്രം. ഇന്നും കാലാനുവർത്തിയായി നില കൊള്ളുന്നൊരു മോഹൻലാൽ കഥാപാത്രമാണിത് എന്നതിന് ആർക്കും തർക്കമുണ്ടാകില്ല. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു തന്മാത്ര കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.

 

മൂന്ന് തവണ സംസഥാന അവാർഡ് നേടി , മലയാളത്തിലെ ഏറ്റവും ജനപ്രിയമായ നോവലിൻറെ ചലച്ചിത്ര ആവിഷ്കാരമാണ് ആടുജീവിതം. ഏതാണ്ട് 16 കൊല്ലത്തോളം ഈ ചിത്രത്തിനായി സംവിധായകൻ ബ്ലെസി നടത്തിയ പ്രയത്നങ്ങൾ ഒടുവിൽ ബിഗ് സ്ക്രീനിൽ എത്തുമ്പോൾ അതിൽ നിരാശയുണ്ടാക്കുന്ന ഒരു ഘടകവും ഇല്ല. സാങ്കേതിക തികവിലും, അഭിനയ മൂഹൂർത്തങ്ങളിലും ക്യാൻവാസിലും എല്ലാം ഒരു സംവിധായകൻറെ കൈയ്യൊപ്പ് ചാർത്തിയ ഒരു മാസ്റ്റർപീസാണ് ആടുജീവിതം എന്ന ചലച്ചിത്രം എന്ന് പറയാം. വൈകാരികമായി പ്രേക്ഷകനെ ചിത്രത്തിലേക്ക് ആഴത്തിൽ ഇറക്കുന്ന ബ്ലെസി മാജിക് മരുഭൂമിയുടെ ഊഷ്വരതയിൽ ഇത്തവണയും പ്രേക്ഷകൻറെ മനം നിറയ്ക്കുന്നു. എന്നാൽ ചിത്രം മികച്ച ഒരു വിജയം ആവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

 

Leave a Reply

Your email address will not be published. Required fields are marked *