പ്രണവ് മോഹൻലാൽ ചിത്രം വർഷങ്ങൾക്ക് ശേഷം ചർച്ചയാവുന്നു

ബ്ലോക്ക്ബസ്റ്ററായ ഹൃദയ ത്തിനു ശേഷം മെറിലാൻഡ്‌ സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്.. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്,

 

എന്നാൽ പ്രണവിനെ കുറിച്ച് ആണ് കൂടുതൽ വാർത്തകൾ വരുന്നത് , “വർഷങ്ങൾക്ക് ശേഷത്തിലെ എല്ലാ അഭിനേതാക്കൾക്കും നമ്മൾ റെഫറൻസുകൾ എടുത്തിട്ടുണ്ട്. ഞാൻ അങ്ങനെ ജൂബ ഇട്ട് കണ്ടിട്ടുള്ള ഒരാൾ മുരളിച്ചേട്ടനാണ്. ചമ്പക്കുളം തച്ചൻറെ ഷൂട്ടിൻറെ സമയത്ത് റെയ്ബാൻ ഹോട്ടലിൽ നമ്മൾ താമസിക്കുമ്പോൾ ദൂരെനിന്ന് കവിത പാടിക്കൊണ്ട് വരുന്ന മുരളിച്ചേട്ടൻ. ജൂബയും മുണ്ടും തോൾസഞ്ചിയുമായിരുന്നു അദ്ദേഹത്തിൻറെ വേഷം. എൻറെ മനസിൽ അതായിരുന്നു പ്രണവിനെക്കുറിച്ചുള്ള ചിത്രം. കാറ്റിൽ ആടിപ്പോവുന്ന ഒരു മനുഷ്യൻ. എന്നിട്ട് കമലദളത്തിൽ ലാൽ അങ്കിൾ ഇട്ടിട്ടുള്ള മാലയുണ്ടല്ലോ. അതുപോലെ ഒന്ന് കൊടുക്കാൻ പറ്റുമോ എന്ന് കോസ്റ്റ്യൂം ഡിസൈനറോട് ഞാൻ ചോദിച്ചു. എന്നാൽ ഈ കാര്യങ്ങളും ശ്രെദ്ധ നേടുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *